Quantcast

ദിര്‍ഹത്തിന് 20 രൂപയും 62 പൈസയും; റഷ്യന്‍-യുക്രൈന്‍ യുദ്ദം വിനിമയ നിരക്കിനെ സാരമായി ബാധിക്കുന്നു

MediaOne Logo

Web Desk

  • Published:

    1 March 2022 3:04 PM GMT

ദിര്‍ഹത്തിന് 20 രൂപയും 62 പൈസയും; റഷ്യന്‍-യുക്രൈന്‍ യുദ്ദം   വിനിമയ നിരക്കിനെ സാരമായി ബാധിക്കുന്നു
X

യുഎഇ ദിര്‍ഹത്തിനെതിരേ വിനിമയ നിരക്കില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ രൂപ. റഷ്യന്‍-യുക്രൈന്‍ യുദ്ദപശ്ചാത്തലത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് ഗള്‍ഫ് കറന്‍സികളിലും ഇത് പ്രതിഫലിച്ചത്.

രാജ്യാന്തര വിപണിയിണിയില്‍ ഒരു ദിര്‍ഹത്തിന് 20 രൂപയും 62 പൈസയുമാണ് ഇന്നലെ രാവിലെ പണമയച്ച പ്രവാസികള്‍ക്ക് ലഭിച്ചത്. എങ്കിലും പിന്നീട് നിരക്കില്‍ ഇടിവ് നേരിട്ട് 20.52ലെത്തുകയും ചെയ്തു.

പല എക്‌സ്‌ചേഞ്ചുകളും 20 രൂപയും 44 പൈസയുമാണ് പരമാവധി നല്‍കിയത്. കഴിഞ്ഞ ഡിസംബറില്‍ യുഎഇ ദിര്‍ഹത്തിനെതിരേ 20.73 രൂപ വരെ ലഭിച്ചിരിന്നു.

രാജ്യാന്തര സംഭവവികാസങ്ങള്‍ മൂലം രൂപയുടെ ചാഞ്ചാട്ടം തുടരുകയാണ്. യുദ്ധം തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ രൂപ കൂടുതല്‍ ദുര്‍ബലമാവും. ദിര്‍ഹത്തിന് 20.70 രൂപ വരെയെത്താനും സാധ്യതയുള്ളതായാണ് വിലയിരുത്തല്‍.

TAGS :

Next Story