Quantcast

പ്രവാസി കൂട്ടായ്മയിൽ ദുബൈ കാണാനൊരുങ്ങി 22 ഭിന്നശേഷി വിദ്യാർഥികൾ

കുട്ടികളുടെ സ്വപ്ന യാത്രക്ക് വേണ്ടി മാത്രം പ്രവാസികൾ ഒത്തുചേർന്ന് 'സ്നേഹ വിളക്ക്' എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-01-10 19:42:23.0

Published:

10 Jan 2024 7:19 PM GMT

പ്രവാസി കൂട്ടായ്മയിൽ ദുബൈ കാണാനൊരുങ്ങി 22 ഭിന്നശേഷി വിദ്യാർഥികൾ
X

പ്രവാസി കൂട്ടായ്മയാണ് വിദ്യാർഥികളുടെ താത്പര്യം യാഥാർഥ്യമാക്കുക. ദുബൈയിൽ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ ഒരുമിച്ചു ചേർന്നാണ് ഈ ദൗത്യത്തിന് മുന്നിൽ നിൽക്കുന്നത്. ഈ മാസം 25 നാണ് കുട്ടികളുടെ സംഘം ദുബൈയിൽ എത്തുക....

മലപ്പുറം മക്കരപറമ്പ് 'വിളക്ക്' സ്പെഷ്യൽ സ്‌കൂളിലെ 22 ഭിന്നശേഷി വിദ്യാർത്ഥികളുടെ വലിയൊരു സ്വപ്നമായിരുന്നു ദുബൈ കാഴ്ചകൾ ആസ്വദിക്കുക എന്നത്. സ്ഥാപനം സന്ദർശിച്ച പ്രവാസി സാമൂഹിക പ്രവർത്തകർ ഒട്ടും വൈകാതെ അവരുടെ ആഗ്രഹം പൂർത്തീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. കുട്ടികൾ മാത്രമല്ല, അധ്യാപകരും രക്ഷിതാക്കളുമടക്കം 50 പേരടങ്ങിയ സംഘം ജനുവരി 25 മുതൽ 29 വരെ ദുബൈയിൽ ഉണ്ടാകും. യു.എഇയിലെ മറ്റിടങ്ങളിലും സംഘം സന്ദർശനം നടത്തും.

കുട്ടികളുടെ സ്വപ്ന യാത്രക്ക് വേണ്ടി മാത്രം പ്രവാസികൾ ഒത്തുചേർന്ന് 'സ്നേഹ വിളക്ക്' എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം അസ്ഥി പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയുള്ള സലീന സുറുമി എന്ന എഴുത്തുകാരിയും ദുബൈയിലെത്തും

ജനുവരി 28ന് വൈകീട്ട് ദുബൈ ക്രസന്റ് സ്‌കൂളിൽ ഒരുക്കുന്ന മെഗാ സ്റ്റേജ് ഷോയിലും കുട്ടികൾ പങ്കെടുക്കും. കൂടുതൽ വലിയ സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ദുബെ യാത്ര കുട്ടികൾക്ക്? അവസരമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

ഈയൊരു പ്രവർത്തനമെന്ന് സംഘാടകർ അറിയിച്ചു. കെ.പി മുഹമ്മദ്, ഹാഷിം തങ്ങൾ നാദാപുരം, റിയാസ് പപ്പൻ, മുന്ദിർ കൽപകഞ്ചേരി, യാസർ കൊട്ടാരം, ഇസ്മായിൽ എളമടത്തിൽ, ഡോ. ഷമീൽ ബിൻ ജമീൽ, സജാദ് സി.എച്ച്, വി.എ റഹീം നാദാപുരം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

TAGS :

Next Story