Quantcast

ഹജ്ജിന്റെ പേരിൽ 30 ലക്ഷം ദിർഹം തട്ടി; ദുബൈയിൽ മലയാളി അറസ്റ്റിൽ

ആലുവ സ്വദേശി ഷബിൻ റഷീദാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Updated:

    2023-10-25 19:03:45.0

Published:

25 Oct 2023 7:00 PM GMT

ഹജ്ജിന്റെ പേരിൽ 30 ലക്ഷം ദിർഹം തട്ടി; ദുബൈയിൽ മലയാളി അറസ്റ്റിൽ
X

ദുബൈ: യു എ ഇയിൽ ഹജ്ജ് തീർഥാടകരെ വഞ്ചിച്ച കേസിൽ മലയാളി ടൂർ ഓപറേറ്റർ അറസ്റ്റിലായി. ആലുവ സ്വദേശി ഷബിൻ റഷീദാണ് അറസ്റ്റിലായത്. ഷാർജ ആസ്ഥാനമായ അതീഖ് ട്രാവൽ ഏജൻസി ഉടമയാണ് ഇയാള്‍.ഹജ്ജിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യു.എ.ഇയിലെ 150 പേരിൽ നിന്നായി ഏതാണ്ട് 30 ലക്ഷം ദിർഹമാണ് ഇയാൾ വാങ്ങിയെടുത്തത്.

യാത്രക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ മെഡിക്കൽ സെന്‍ററിൽ എത്തിയ തീർഥാടകരില്‍ നിന്ന് ഹജ്ജിനുള്ള ഔദ്യോഗിക യാത്ര രേഖകൾ അധികൃതർ ആവശ്യപ്പെട്ടപ്പോഴാണ് വഞ്ചിതരായ വിവരം അറിഞ്ഞത്. മലയാളികളടക്കം നിരവധി പേർ ഇയാൾക്കെതിരെ പരാതിയമായി രംഗത്ത് വന്നിരുന്നു.

TAGS :

Next Story