ദുബൈയിൽ പയറിന്റെ രൂപത്തിൽ എത്തിച്ച 436 കിലോ ലഹരിമരുന്ന് പിടികൂടി
ബ്രോഡ് ബീൻസ് പയറിന്റെ മാതൃകയിൽ പ്ലാസ്റ്റിക്കിൽ പയറിന്റെ രൂപം സൃഷ്ടിച്ച് അതിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. 28 ചാക്കുകളിൽ ഇത് യഥാർത്ഥ പയറിനൊപ്പം കലർത്തിയാണ് എത്തിച്ചത്.
ദുബൈ: ദുബൈയിൽ വൻ ലഹരിവേട്ട. പയറിന്റെ രൂപത്തിൽ എത്തിച്ച 436 കിലോ ലഹരിമരുന്ന് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ആറുപേർ അറസ്റ്റിലായി. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ദുബൈയിലെത്തിച്ച അഞ്ചര ടൺ പയറിന്റെ കൂട്ടത്തിൽ ലഹരിമരുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന.
ബ്രോഡ് ബീൻസ് പയറിന്റെ മാതൃകയിൽ പ്ലാസ്റ്റിക്കിൽ പയറിന്റെ രൂപം സൃഷ്ടിച്ച് അതിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. 280 ചാക്കുകളിൽ ഇത് യഥാർത്ഥ പയറിനൊപ്പം കലർത്തിയാണ് എത്തിച്ചത്. മയക്കുമരുന്ന് മണം പിടിച്ച് കണ്ടെത്തുന്ന പൊലീസ് നായ്ക്കളുടെ കൂടി സഹകരണത്തോടെയാണ് വൻ ലഹരികടത്ത് ശ്രമം വിഫലമാക്കിയതെന്ന് ദുബൈ പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16