50 ലക്ഷം യൂട്യൂബ് വരിക്കാർ; ആഘോഷമൊരുക്കി മീഡിയവൺ യുഎഇ ടീം
ദുബൈ മാളിലാണ് ആഘോഷം സംഘടിപ്പിച്ചത്
മീഡിയവൺ യൂട്യൂബിൽ അമ്പത് ലക്ഷം വരിക്കാർ എന്ന നേട്ടം ആഘോഷമാക്കി മീഡിയവൺ യുഎഇ ടീമംഗങ്ങൾ. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമയായ ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിൽ ദുബൈ മാളിലാണ് ആഘോഷത്തിന് വേദിയൊരുക്കിയത്.
ദുബൈ മാളിലെ ഡിഷ് ഡാഷ് റെസ്റ്റോറന്റിൽ ഒത്തുചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് മീഡിയവൺ ടീമംഗങ്ങളും അഭ്യുദയ കാംക്ഷികളും അഞ്ച് മില്യൺ വരിക്കാരെന്ന നേട്ടം ആഘോഷിച്ചത്.
40 ലക്ഷം വരിക്കാരെന്ന നാഴികല്ല് പിന്നിട്ട് ഒരുവർഷത്തിനകം പത്ത് ലക്ഷം പേർകൂടി മീഡിയവണിനെ യൂട്യൂബിൽ പിന്തുടരാനാരംഭിച്ചു. ഇത് വാർത്തകൾ ശ്രദ്ധിക്കുന്ന പുതുതലമുറ വിവരങ്ങൾക്കായി കൂടുതൽ മീഡിയവണിനെ ആശ്രയിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മീഡിയവൺ ഡയറക്ടർ ഡോ. അഹമ്മദ് തൊട്ടിയിൽ, ഉപദേശക സമിതയംഗം അമീർ അഹമ്മദ്, ഗൾഫ് മാധ്യമം- മീഡിയവൺ ജി സി സി ഡയറക്ടർ സലീം അമ്പലൻ, അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ മുഹമ്മദ് മുൻസിർ, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എംസിഎ നാസർ, മീഡിയവൺ മീഡിയസൊല്യൂഷൻസ് സീനിയർ മാനേജർ ഷഫ്നാസ് അനസ്, ഗൾഫ് മാധ്യമം ജി സി സി എഡിറ്റോറിയൽ ഹെഡ് സാലിഹ് കോട്ടപ്പള്ളി തുടങ്ങിയർ സംസാരിച്ചു.
മീഡിയവൺ- ഗൾഫ് മാധ്യമം കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ മുഹസിൻ, സിറാജുദ്ദീൻ ഷമീം എന്നിവർക്ക് പുറമേ, മീഡിയവൺ-ഗൾഫ് മാധ്യമം സ്റ്റാഫ് അംഗങ്ങളും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ കേക്ക് നിർമാതാക്കളായ കേക്ക് ഹട്ടാണ് ഭീമൻ കേക്ക് ആഘോഷത്തിന് സമ്മാനമായി എത്തിച്ചത്.
Adjust Story Font
16