Quantcast

ദുബെെ ഹെസ സ്ട്രീറ്റ് നവീകരണത്തിന് 68.9 കോടി ദിർഹത്തിന്റെ നിർമാണകരാർ

ഇതു മുഖേന ഇരു ഭാഗങ്ങളിലേക്കും ​മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് ​ഒരേ സമയം കടന്നു പോകാം

MediaOne Logo

Web Desk

  • Updated:

    2023-10-01 19:28:57.0

Published:

1 Oct 2023 6:18 PM GMT

ദുബെെ ഹെസ സ്ട്രീറ്റ് നവീകരണത്തിന് 68.9 കോടി ദിർഹത്തിന്റെ നിർമാണകരാർ
X

ഹെസ്സ നഗര വികസന പദ്ധതിക്ക്​ നിർമാണ​കരാർ നൽകി ദുബൈ റോഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി. മൂന്ന് പ്രധാന ഹൈവേകളുടെ ശേഷി ഇരട്ടിയാക്കുന്നതാണ്​ പദ്ധതി. 68.9 കോടി ദിർഹമാണ് നാലു നഗരങ്ങളുടെ മുഖച്ഛായ മാറുന്ന വൻ വികസന പദ്ധതിയുടെ നിർമാണ ചെലവ്​.

ഹെസ്സ നഗരത്തിന്‍റെ രണ്ട് ​ഭാഗത്തു നിന്നുമുള്ള രണ്ട്​ വരി റോഡുകൾ നാലു വരിയായി വികസിപ്പിക്കും. ഇതു മുഖേന ഇരു ഭാഗങ്ങളിലേക്കും ​മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് ​ഒരേ സമയം കടന്നുപോകാം. കൂടാതെ 13.5 കിലോമീറ്റർ നീളത്തിൽ സൈക്കിൾ, കാൽനട ട്രാക്കുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്​. 4.5 മീറ്ററാണ്​ട്രാക്കിന്‍റെ ആകെ വീതി. ഇതിൽ രണ്ട്​ മീറ്റർ വീതിയിലുള്ള ട്രാക്ക്​ കാൽനടയാത്രക്കാർക്ക്​മാത്രമാണ്​. 2.5 മീറ്റർവീതിയിൽ നിർമിക്കുന്ന ട്രാക്ക്​സൈക്കിൾ, സ്കൂട്ടർ യാത്രക്കും ഉപയോഗിക്കാം​​.

ശൈഖ്​സായിദ്​ റോഡ്​, അൽ ഖൈൽ റോഡ്​, ശൈഖ്​ മുഹമ്മദ്​ബിൻ സായിദ്​ റോഡ് ​എന്നീ മൂന്നു പ്രധാന റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ്​ ഹെസ്സ നഗരം. ദുബൈ സ്​പോർട്​സ്​സിറ്റി, അൽ സുഫൂഹ്​, ജെ.വി.സി, അൽബർഷ തുടങ്ങിയ റസിഡൻഷ്യൽ ഏരികളേയും ഇത്​ ബന്ധിപ്പിക്കുന്നുണ്ട്​​. ശൈഖ് ​സായിദ്​ ജങ്​ഷൻ മുതൽ അൽഖൈൽ റോഡുവരെ നാലു കിലോമീറ്റർ നീളുന്ന വികസനമാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​. 2030ഓടെ ഈ പ്രദേശങ്ങളിലെ 640,000ത്തിലധികം നിവാസികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

TAGS :

Next Story