ഫലസ്തീനിൽനിന്ന് 98 പേർ കൂടി അബൂദബിയിൽ
ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 40 കുട്ടികളും കാൻസർ രോഗികളും സംഘത്തിലുണ്ട്
അബൂദബി: ഫലസ്തീനിൽനിന്ന് കുട്ടികളടക്കം 98 പേരുടെ സംഘം കൂടി യു.എ.ഇയിൽ ചികിൽസ തേടിയെത്തി. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 40 കുട്ടികളും കാൻസർ രോഗികളും സംഘത്തിലുണ്ട്.
ഫലസ്തീനിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും കാൻസർ രോഗികൾക്കും ചികിത്സ ലഭ്യമാക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് 98 പേരുടെ സംഘം യു.എ.ഇയിലെത്തിയത്.
ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളത്തിൽനിന്ന് ഇവരെ അബൂദബിയിലെത്തിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടികളും ചികിത്സ തേടി എത്തിയവരിലുണ്ട്.
ചികൽസ തേടുന്നവരുടെ 58 കുടുംബാംഗങ്ങളെയും അബൂദബിയിലെത്തിച്ചു. ഇത് പതിമൂന്നാമത്തെ സംഘമാണ് ഫലസ്തീനിൽനിന്ന് പദ്ധതി പ്രകാരം യു.എ.ഇയിലെത്തുന്നത്. പരിക്കേറ്റ 585 കുട്ടികളടക്കം 1154 പേർ ഇതുവരെ ചികിത്സക്കായി ഫലസ്തീനിൽനിന്ന് അബൂദബിയിലെത്തി എന്നാണ് കണക്ക്.
Next Story
Adjust Story Font
16