Quantcast

ബഹിരാകാശത്തുള്ള മകനുമായി ഭൂമിയിൽനിന്ന് പിതാവ് കൂടിക്കാഴ്ച നടത്തി

കണ്ണ് നിറഞ്ഞ് സുൽത്താൽ നിയാദിയുടെ പിതാവ്

MediaOne Logo

Web Desk

  • Published:

    4 Aug 2023 2:06 AM

Al Nayadis Father
X

ബഹിരാകാശത്തുള്ള മകനോട് ഭൂമിയിൽ നിന്നൊരു പിതാവ് അഭിമാനത്തോടെ സ്നേഹാന്വേഷണം അറിയിക്കുന്ന അപൂർവ രംഗത്തിന് ഇന്നലെ അബൂദബി ലൂവർ മ്യൂസിയം സാക്ഷ്യം വഹിച്ചു. യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയും പിതാവ് സെയ്ഫ് അൽ നിയാദിയും തമ്മിലായിരുന്നു അപൂർവ കൂടിക്കാഴ്ച.




‘എ കാൾ ഫ്രം സ്പെയ്സ്’ പരിപാടിയിൽ ബഹിരാകാശത്തു നിന്ന് അബൂദബി ലൂവർ മ്യൂസിയത്തിലുള്ള അതിഥികളുമായി ചേരുമ്പോൾ ആ കൂട്ടത്തിൽ തന്റെ പിതാവുണ്ടാകുമെന്ന് സുൽത്താൻ അറിഞ്ഞിരുന്നില്ല. ബഹിരാകാശത്തോളം വളർന്ന മകനോട് സംവദിക്കുമ്പോൾ വാൽസല്യത്താൽ സെയ്ഫ് അൽ നിയാദി എന്ന പഴയ പട്ടാളക്കാരന്റെ കണ്ണ് നിറഞ്ഞു.

നിനച്ചിരിക്കാതെ ലഭിച്ച സർപ്രൈസിന്റെ ത്രില്ലിലായിരുന്നു ശൂന്യാകാശത്ത് സുൽത്താൻ അൽ നിയാദി. കുടുംബത്തിന് വേണ്ട് അദ്ദേഹം പ്രാർഥിച്ചു. യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ അടക്കം പ്രമുഖരും ലൂവർ അബൂദബിയിലെ സദസിലുണ്ടായിരുന്നു.

TAGS :

Next Story