ദുബൈയിൽ തീയണക്കുന്നതിനിടെ അഗ്നിശമന സേനാംഗം മരിച്ചു
രക്തസാക്ഷിയായ ഉമർ ഖലീഫ അൽ കെത്ബിയെ ദുബൈ അഭിമാനപൂർവം അനുസ്മരിക്കുമെന്ന് ശൈഖ് ഹംദാൻ ട്വീറ്റിൽ പറഞ്ഞു
ദുബൈ: ദുബൈ നഗരത്തിലെ അവീർ ഏരിയയിലുണ്ടായ തീപിടുത്തം അണക്കുന്നതിനിടെ അഗ്നിശമന സേനാംഗം മരിച്ചു. സിവിൽ ഡിഫൻസ്ഉദ്യോഗസ്ഥനായ ഉമർ ഖലീഫ അൽ കെത്ബിയാണ്രക്ഷാപ്രവർത്തനത്തിനിടെമരിച്ചത്. തീപിടിത്തത്തെ കുറിച്ച്കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഉമർ ഖലീഫ അൽ കെത്ബിയുടെ വിയോഗം.രക്ഷാദൗത്യത്തിനിടെമരിച്ച സേനാംഗത്തിന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്ആൽ മക്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയുമായ ശൈഖ്മക്തൂം ബിൻ മുഹമ്മദ്ബിൻ റാശിദ്ആൽ മക്തൂംതുടങ്ങിയ പ്രമുഖർ അനുശോചനം നേർന്നു.
ദൗത്യ നിർവഹണത്തിനിടെ രക്തസാക്ഷിയായ ഉമർ ഖലീഫ അൽ കെത്ബിയെ ദുബൈ അഭിമാനപൂർവം അനുസ്മരിക്കുമെന്ന് ശൈഖ് ഹംദാൻ ട്വീറ്റിൽ പറഞ്ഞു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച ശൈഖ്മക്തൂം, ദുബൈയുടെ ഓർമയിലും ജനങ്ങളുടെ ഹൃദയത്തിലും ഉമർ എക്കാലവും ജീവിച്ചിരിക്കുമെന്നും പ്രതികരിച്ചു. ഉമറിന്‍റെ ഖബടക്കം ഖിസൈസിലെ ഖബർസ്ഥാനിൽ നടന്നു. മിസ്ഹർ-1ൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അനുശോചനം അറിയിക്കാൻ സീകര്യം ഒരുക്കിയിരുന്നു.
Adjust Story Font
16