യു.എ.ഇയിൽ പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് തൊഴിൽ നഷ്ട ഇൻഷൂറൻസിൽ ചേരാൻ നാലു മാസത്തെ സാവകാശം
ഒക്ടോബർ ഒന്നിന് ശേഷം വർക്ക് പെർമിറ്റ് ലഭിച്ചവർക്കാണ് തൊഴിൽ മന്ത്രാലയം നാലു മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചത്
ദുബൈ: യു.എ.ഇയിൽ പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് തൊഴിൽ നഷ്ട ഇൻഷൂറൻസിൽ ചേരാൻ നാലു മാസത്തെ സാവകാശം നൽകും. ഒക്ടോബർ ഒന്നിന് ശേഷം വർക്ക് പെർമിറ്റ് ലഭിച്ചവർക്കാണ് തൊഴിൽ മന്ത്രാലയം നാലു മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചത്. വൈകിയാൽ 400 ദിർഹം പിഴയുണ്ടാകും.
2023 ജനുവരി ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവർ നാലു മാസത്തിനകം പദ്ധതിയിൽ അംഗമാകണം എന്നായിരുന്നു നേരത്തേ യു.എ.ഇ തൊഴിൽ മന്ത്രാലയത്തിൻറെ നിർദേശം. ഇതിന്റെ സമയപരിധി പിന്നീട് മാറ്റുകയായിരുന്നു. ഒക്ടോബർ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവർ നാലു മാസത്തിനുള്ളിൽ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും.
അതേസമയം, ഫ്രീസോണിലും, അർധ സർക്കാർ, പ്രാദേശിക സർക്കാർ സമിതികൾ എന്നിവിടങ്ങളിലെ ജീവനക്കാർ വേണമെങ്കിൽ പദ്ധതിയിൽ സ്വന്തം ഇഷ്ടപ്രകാരം ചേർന്നാൽ മതി. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെ മൂന്നുമാസം വരുമാനം ഉറപ്പാക്കാനാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ്. ഇതിനോടകം 65 ലക്ഷം പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Adjust Story Font
16