ഇന്ത്യയിൽ നിന്നുള്ള ഉന്നത തല സംഘം ഷാർജ സന്ദർശിക്കും
വ്യവസായി മേഖലയിൽ നിന്നുള്ളവരായിരിക്കും സംഘത്തിലുണ്ടാവുക
ഇന്ത്യയിൽ നിന്നുള്ള ഉന്നത തല സംഘം ഷാർജ സന്ദർശിക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് സംഘം ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യത്തിൽ താൽപര്യം അറിയിച്ചത്. വ്യവസായി മേഖലയിൽ നിന്നുള്ളവരായിരിക്കും സംഘത്തിലുണ്ടാവുക.
ഈ വർഷം അവസാന പാദത്തിലായിരിക്കും സന്ദർശനം. വിവിധ വ്യവസായി മേഖലയിൽ നിന്നുള്ളവർ സംഘത്തിലുണ്ടാവും. അതേസമയം, ഇന്ത്യയിലെത്തിയ ഷാർജ ചേംബർ സംഘം യു.എ.ഇയിലേക്ക് മടങ്ങി.
ഷാർജ എക്സ്പോ സെന്‍ററും ഇന്ത്യൻ എക്സ്പോ മാർട്ടും സംഘടിപ്പിക്കുന്ന പ്രദർശന മേളകളിൽ ഇരു കൂട്ടരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന ധാരണപത്രത്തിൽ ഒപ്പുവെക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും വാണിജ്യ, വ്യാവസായിക, സേവന പ്രവർത്തനങ്ങളിൽ ബിസിനസ് മേഖലകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു.
ഷാർജ എക്സപോർട് ഡവലപ്മെന്റ് സെന്‍ററിന്‍റെ നേതൃത്വത്തിലാണ് ചേംബർ സംഘം മുംബൈയിലും ഡൽഹിയിലുമെത്തിയത്. ഡൽഹിയിൽ യു.എ.ഇ-ഇന്ത്യ ബിസിനസ് ഫോറവും സംഘടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളിലേക്കും ഇറക്കുമതിയും കയറ്റുമതിയും വർധിപ്പിക്കുന്നതിനെ കുറിച്ച് സംഘം ചർച്ച നടത്തി. നിക്ഷേപം വർധിപ്പിക്കുന്നതും ചർച്ചയിൽ വന്നു. . പുതിയ മാർക്കറ്റുകൾ തുറക്കുന്നതിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇരു സംഘവും താൽപര്യം പ്രകടിപ്പിച്ചു.
Adjust Story Font
16