അൽഐനിൽ കൂറ്റൻ യന്ത്രവൽകൃത ഭക്ഷണ പാക്കിങ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു
ഭക്ഷ്യമേഖലയിലെ സാങ്കേതിക സ്ഥാപനമായ സിലാലാണ് അൽഐനിൽ ഏറ്റവും വലിയ യന്ത്രവൽകൃത ഭക്ഷണ പാക്കിങ് കേന്ദ്രം തുറന്നത്
അൽഐൻ: യു.എ.ഇയിലെ ഏറ്റവും വലിയ യന്ത്രവൽകൃത ഭക്ഷണ പാക്കിങ് കേന്ദ്രം അൽഐനിൽ പ്രവർത്തനമാരംഭിച്ചു. ദിവസം 325 ടൺ ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്യാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ട്. കാർഷിക, ഭക്ഷ്യമേഖലയിലെ സാങ്കേതിക സ്ഥാപനമായ സിലാലാണ് അൽഐനിൽ ഏറ്റവും വലിയ യന്ത്രവൽകൃത ഭക്ഷണ പാക്കിങ് കേന്ദ്രം തുറന്നത്.
ദിവസം 325 ടൺ ഭക്ഷണവസ്തുക്കൾ ഒരു 1,80,000 പാക്കുകളിലാക്കാൻ കേന്ദ്രത്തിന് ശേഷിയുണ്ട്. പഴം, പച്ചക്കറി തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ കേടുകൂടാതെ ഉപഭോക്താക്കളിലെത്തിക്കാൻ ഈ സംവിധാനത്തിന് കഴിയും. ഇതിന് പുറമെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ 28 പ്രീ കൂളിങ് ചേബംറുകൾ, ഒമ്പത് കോൾഡ് സ്റ്റോറുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. യു.എ.ഇയുടെ കാർഷിക മേഖലയെയും വിപണിയേയും കൂടുതൽ വേഗത്തിൽ ബന്ധിപ്പിക്കാൻ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് വിലയിരുത്തുന്നത്.
Next Story
Adjust Story Font
16