Quantcast

ദുബൈയിൽ കാണാതായ മലയാളിയെ കണ്ടെത്തി

സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെയാണ് ദുബൈ അൽഖൈൽ മേഖലയിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    20 May 2024 5:22 PM GMT

A Malayali missing in Dubai has been found
X

ദുബൈയിൽ മൂന്ന് മാസം മുമ്പ് കാണാതായ പെരിന്തൽമണ്ണ സ്വദേശിയെ കണ്ടെത്തി. സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെയാണ് ദുബൈ അൽഖൈൽ മേഖലയിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയത്. ദുബൈ അൽബർഷയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന പെരിന്തൽമണ്ണ സ്വദേശി ഷാജുവിനെ ഫെബ്രുവരി 19 മുതലാണ് കാണാതായത്.

ദിവസങ്ങളായി ജോലിക്ക് ഹാജരാകാത്തതിനാൽ തൊഴിലെടുത്തിരുന്ന സ്ഥാപനം പൊലീസിൽ പരാതി നൽകിയിരുന്നു. ഒരുമാസമായിട്ടും ഷാജുവിനെകുറിച്ച് വിവരം ലഭിക്കാതായതോടെ ഭാര്യ നാട്ടിൽ നിന്ന് അബൂദബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈ ഇന്ത്യൻ കോൺസുലേറ്റിനും പരാതി നൽകി.

ഇദ്ദേഹത്തെ കാണാനില്ലെന്ന മീഡിയവൺ റിപ്പോർട്ടിനെ തുടർന്ന് അജ്മാനിലും മറ്റും ഷാജുവിനെ കണ്ടതായി പരിസരവാസികൾ പലപ്പോഴായി വിവരം നൽകിയിരുന്നു. എന്നാൽ, ശാരീരിക അവശതകളുള്ള ഇദ്ദേഹത്തെ കണ്ടെത്തി അധികൃതർക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. ഇന്ന്, അൽഖൈൽ മേഖലയിൽ ഇദ്ദേഹത്തെ കണ്ടുവെന്ന വിവരത്തെ തുടർന്ന് സ്ഥാപനത്തിന്റെ പ്രതിനിധികളടക്കം എത്തി ഷാജുവിനെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ശാരീരികബുദ്ധിമുട്ടുകളുള്ള ഇദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം താമസസ്ഥലത്ത് എത്തിച്ചതായി അധികൃതർ പറഞ്ഞു.

TAGS :

Next Story