യു.എ.ഇയിൽ ബന്ധുക്കളെ സ്‌പോൺസർ ചെയ്യാൻ 10,000 ദിർഹം മാസവരുമാനം വേണമെന്ന് നിബന്ധന
സ്‌പോൺസർ ചെയ്യുന്ന വ്യക്തിക്ക് മതിയായ പാർപ്പിട സൗകര്യവും ഉണ്ടായിരിക്കണം
യു.എ.ഇയിൽ ഇനി മുതൽ അഞ്ച് ബന്ധുക്കളെ സ്‌പോൺസർ ചെയ്യാൻ 10,000 ദിർഹം മാസവരുമാനമുണ്ടായിരിക്കണമെന്ന് നിർദ്ദേശം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്.
സ്‌പോൺസർ ചെയ്യുന്ന വ്യക്തിക്ക് മതിയായ പാർപ്പിട സൗകര്യവും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. എന്നാൽ ആറ് ബന്ധുക്കളെ വരെ സ്‌പോൺസർ ചെയ്യണമെങ്കിൽ
15,000 ദിർഹം മാസ വരുമാനമുണ്ടായിരിക്കണമെന്നും പുതിയ നിർദ്ദേശത്തിൽ അറിയിച്ചിട്ടുണ്ട്. ആറിലധികം ബന്ധുക്കൾക്കുള്ള അപേക്ഷകൾ ഡയരക്ടർ ജനറൽ നേരിട്ട് അവലോകനം ചെയ്ത് നടപടികൾ സ്വീകരിക്കും.
Next Story
Adjust Story Font
16