Quantcast

ചെങ്ങന്നൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു

മുസഫ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു മനു കെ. വര്‍ഗീസ്

MediaOne Logo

Web Desk

  • Published:

    30 Jun 2023 5:55 PM GMT

ചെങ്ങന്നൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു
X

അബൂദബി: അബൂദബി മുസഫ അഹല്യ ഹോസ്പിറ്റലിലെ സീനിയര്‍ റിലേഷന്‍ഷിപ്പ് ഓഫിസര്‍ മനു കെ. വര്‍ഗീസാണ് മരിച്ചത്. 43 വയസായിരുന്നു. മുസഫ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. നഴ്‌സായ ജോസി ഡേവിഡാണ് ഭാര്യ. മക്കളായ എയ്ഞ്ചലിന്‍, ആഷ്‌ലിന്‍ എന്നിവര്‍ ബനിയാസ് ജെംസ് സ്‌കൂളിലെ വിദ്യാർഥികളാണ്.

ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അടുത്തദിവസം നാട്ടിലേക്ക് കൊണ്ടുപോകും. മാവേലിക്കര ഭദ്രാസനം ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ സംസ്‌കരിക്കും.

TAGS :

Next Story