ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രം ഒക്ടോബറിൽ ഉദ്‌ഘാടനം ചെയ്യും
ക്ഷേത്രത്തിൽ 16 പ്രതിഷ്ഠകൾ
ദുബൈ: ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ജബൽ അലിയിലാണ് 16 പ്രതിഷ്ഠകളുള്ള ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഒക്ടോബർ അഞ്ചിന് ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.
ജബൽഅലിയിലെ ക്രൈസ്തവ ദേവാലയങ്ങൾക്ക് സമീപം ഗുരുനാനാക്ക് ദർബാർ ഗുരുദ്വാരയോട് ചേർന്നാണ് പുതിയ ബഹുനില ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഒന്നാം നിലയിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഹിന്ദുമത വിശ്വാസികൾ ആരാധിക്കുന്ന 16 മൂർത്തികളുടെ പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിനകത്ത് സിക്ക് മതവിശ്വാസികൾക്കായി ഗുരുദ്വാരയും സജ്ജീകരിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ നിന്ന് എത്തിച്ച മാർബിൾ കൊണ്ടാണ് പ്രധാനഹാളിലെ തൂണുകളും ചുവരുകളും തീർത്തിരിക്കുന്നത്. പ്രധാനഹാളിലേക്ക് സൂര്യപ്രകാശം എത്തിക്കുന്നതിന് താമരയുടെ രൂപത്തിലുള്ള നിർമിതിയും മനോഹരമാണ്. ഉദ്ഘാടനത്തിന് മുന്നേ തന്നെ വെബ്സൈറ്റിൽ മുൻകൂട്ടി അപ്പോയ്മെന്റെടുത്ത് ക്ഷേത്രത്തിൽ എത്താൻ സൗകര്യമുണ്ട്. ബർദുബൈയിലെ പഴയ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ സിന്ധി ഗുരുദർബാർ ട്രസ്റ്റ് മുൻകൈയെടുത്താണ് പുതിയ ക്ഷേത്രവും നിർമിച്ചിട്ടുള്ളത്.
Adjust Story Font
16