Quantcast

450 കോടി ദിർഹം ചെലവിൽ ദുബൈയിൽ പുതിയ സർവകലാശാല; പ്രഖ്യാപനം നടത്തി ദുബൈ ഭരണാധികാരി

ഭാവിക്ക് ഊന്നൽ നൽകുന്ന സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളാണ് പുതിയ സർവകലാശാല വാഗ്ദാനം ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    9 Sep 2024 5:26 PM GMT

450 കോടി ദിർഹം ചെലവിൽ ദുബൈയിൽ പുതിയ സർവകലാശാല; പ്രഖ്യാപനം നടത്തി ദുബൈ ഭരണാധികാരി
X

ദുബൈ: ദുബൈ പുതിയ ദേശീയ സർവകലാശാല പ്രഖ്യാപിച്ചു. ദുബൈ നാഷണൽ യൂണിവേഴ്സ്റ്റി എന്ന പേരിൽ ഭരണാധികാരി ശൈഖ് മുഹമ്മദാണ് പുതിയ സർവകലാശാലയുടെ പ്രഖ്യാപനം നടത്തിയത്. 450 കോടി ദിർഹം ചെലവിട്ടാണ് പുതിയ യൂണിവേഴ്‌സിറ്റി നിർമിക്കുക. ഭാവിക്ക് ഊന്നൽ നൽകുന്ന സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളാണ് പുതിയ സർവകലാശാല വാഗ്ദാനം ചെയ്യുന്നത്.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകത്തിലെ മികച്ച 50 സർവകലാശാലകളിൽ ഒന്നായി ദുബൈ നാഷണൽ യൂണിവേഴ്‌സിറ്റിയെ മാറ്റുകയാണ് ലക്ഷ്യം. ദുബൈ കിരീടാവകാശിയായ ശൈഖ് ഹംദാനാണ് സർവകലാശാലയുടെ സുപ്രിം പ്രസിഡന്റ്. ഒന്നാം ഉപ ഭരണാധികാരി ശൈഖ് മക്തൂം വൈസ് പ്രസിഡൻറാണ്. സർവകലാശാലയുടെ ട്രസ്റ്റ് ബോർഡും കൂടിയാലോചന സമിതിയും രൂപവത്കരിക്കുന്നതിനുള്ള നിയമവും ശൈഖ് മുഹമ്മദ് പുറപ്പെടുവിച്ചു. ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം ആയിരിക്കും ബോർഡ് ഓഫ് ട്രസ്റ്റിൻറെ ചെയർമാൻ. ഒമർ സുൽത്താൻ അൽ ഉലമ, ഹലാൽ സഈദ് അൽ മർറി, ആയിശ അബ്ദുല്ല മിറാൻ, അഹമ്മദ് ബിൻ ബയാത്, ഈസ കാസിം, ഡോ. അലവി അൽ ശൈഖ് അലി എന്നിങ്ങനെ ആറു പേരാണ് ബോർഡിലെ അംഗങ്ങൾ. ഡോ. മുഹമ്മദ് അൽ അരിയാൻ, പ്രഫസർ ഫദൽ ആദിബ്, സഈബ് ദാഗർ, ഫാദി ഖന്ദൂർ എന്നിവരാണ് കൂടിയാലോചന സമിതിയിലെ അംഗങ്ങൾ.

TAGS :

Next Story