ദുബൈയിൽ വാഹനാപകടത്തിൽ തൊടുപുഴ സ്വദേശി മരണപ്പെട്ടു
വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ തൊടുപുഴ സ്വദേശി ഷാമോൻ സലീമാണ് മരണപ്പെട്ടത്
ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.
12 വർഷത്തിലധികമായി ഷാമോൻ സലീം ദുബൈയിൽ ബിസിനസ് നടത്തി വരികയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാ മസ്ജിദിലാകും കബറടക്കം. ഹഫ്‌സയാണ് മാതാവ്.
Next Story
Adjust Story Font
16