പത്തുദിവസം നീണ്ട സ്തനാർബുദ പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു
അബൂദബി കണ്ണൂർ ജില്ലാ ലേഡീസ് വിങ് പത്തു ദിവസം നീണ്ട സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അബുദാബി മൂറിലെ എൻ എം സി ഓക്‌സ്‌ഫോർഡ് മെഡിക്കൽ സെന്ററിൽ കണ്ണൂർ നഗരസഭ ഡെപ്യൂട്ടി മേയർ കെ. ശബീന ബോധവൽകരണം ഉൽഘടനം ചെയ്തു.
ദുബൈ വനിതാ മെഡിക്കൽ കോളജ് അധ്യാപിക ഡോ. ഫൗസി ഷഹർസാദ് മുഖ്യാതിഥിയായിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോ. റേച്ചൽ മാത്യു ഡോ. സൂസൻ ഹസൻ എന്നിവർ ക്ലാസെടുത്തു.
Next Story
Adjust Story Font
16