Quantcast

അബൂദബിയിൽ യുവാവ് കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു

കണ്ണൂർ മാടായി വാടിക്കൽ സ്വദേശി ഡോ. മുഹമ്മദ് റാസിഖിൻറെ മകൻ മുഹമ്മദ് അമനാണ് മരിച്ചത

MediaOne Logo

Web Desk

  • Published:

    18 Jun 2024 7:12 PM

അബൂദബിയിൽ യുവാവ് കോണിപ്പടിയിൽ നിന്ന് വീണു  മരിച്ചു
X

അബൂദബി: കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിലെ വീടിൻറെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂണിവേഴ്‌സിറ്റി ഇൻറർനാഷണൽ അക്രെഡിറ്റെഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിൻറെ മകൻ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്. അബൂദബിയിൽ ബിരുദ വിദ്യാർഥിയായ അമൻ വീടിൻറെ കോണിപ്പടി ഇറങ്ങവേ കാൽ വഴുതി വീഴുകയും തലയ്ക്കേറ്റ ക്ഷതം മൂലം മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ എന്നിവർ സഹോദരങ്ങളാണ്.

TAGS :

Next Story