Quantcast

അബ്ദുറഹ്‌മാൻ അൽ ഖറദാവി യു.എ.ഇയിൽ കസ്റ്റഡിയിലായി

ഈജിപ്ഷ്യൻ വിമതനേതാവും കവിയുമാണ്

MediaOne Logo

Web Desk

  • Published:

    10 Jan 2025 10:00 AM GMT

Abdurrahman Al Qaradawi is in custody in UAE
X

ദുബൈ: ഈജിപ്ഷ്യൻ വിമതനേതാവും കവിയുമായ അബ്ദുറഹ്‌മാൻ അൽ ഖറദാവി യു.എ.ഇയിൽ കസ്റ്റഡിയിലായി. ലബനാനിൽ അറസ്റ്റിലായിരുന്ന ഇദ്ദേഹത്തെ കുറ്റവാളികളെ കൈമാറുന്ന നിയമപ്രകാരം യു.എ.ഇക്ക് കൈമാറുകയായിരുന്നു. പൊതുസുരക്ഷ അപകടത്തിലാക്കുന്ന പ്രവർത്തനം നടത്തി എന്നതാണ് ഇദ്ദേഹത്തിനെതിരായ കുറ്റം.

ബശ്ശാറുൽ അസദ് സ്ഥാനഭ്രഷ്ടനായപ്പോൾ സിറിയിൽ അബ്ദുറഹ്‌മാൻ ഖറദാവി നടത്തിയ പ്രസംഗം വിവാദമായിരുന്നു. പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ യൂസഫ് ഖറദാവിയുടെ മകനാണ് അബ്ദുറഹ്‌മാൻ അൽ ഖറദാവി. ഇദ്ദേഹത്തെ ലബനാൻ കൈമാറിയ വിവരം യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.

TAGS :

Next Story