ഡെലിവറി ജീവനക്കാർക്ക് വിശ്രമകേന്ദ്രവുമായി അബൂദബി നഗരസഭ വകുപ്പ്
വിശ്രമിക്കാനും ഫോൺ ചാർജ് ചെയ്യാനും സൗകര്യം
ഡെലിവറി ബൈക്ക് റൈഡർമാർക്ക് വിശ്രമകേന്ദ്രം ഒരുക്കി അബൂദബി സർക്കാർ. മുനിസിപ്പാലിറ്റി ഗതാഗത വകുപ്പാണ് ഡെലിവറി റൈഡേഴ്സ് ഹബ്ബ് എന്ന പേരിൽ വിശ്രമകേന്ദ്രം സ്ഥാപിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച വിശ്രമ കേന്ദ്രങ്ങൾ അബൂദബിയുടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
ശീതീകരിച്ച വിശ്രമകേന്ദ്രം, ബൈക്ക് നിർത്തിയിടാൻ പാർക്കിങ് സ്പേസ് എന്നിവക്ക് പുറമേ, ഡെലിവറി ജീവക്കാർക്ക് മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യാനും ഈ കേന്ദ്രത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
ചൂട് കാലത്ത് ഡെലിവറി ജീവനക്കാർക്ക് ഓർഡറുകൾക്ക് കാത്തുനിൽക്കാൻ പോലും സ്ഥലമില്ലെന്ന് മനസിലാക്കിയാണ് ഇത്തരമൊരു സംരംഭമെന്ന് മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. വിശ്രമകേന്ദ്രം ഒരുക്കിയ നടപടിയെ ഡെലിവറി ജീവനക്കാരും സ്വാഗതം ചെയ്തു.
റെസ്റ്റോറന്റുകളോട് ചേർന്ന് ഡെലിവറി ബൈക്കുകൾക്ക് കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കാനും മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഡെലിവറി ബൈക്കുകളുടെ നിയമലംഘനങ്ങൾ കുറക്കാനാണ് ഈ നടപടി.
Adjust Story Font
16