Quantcast

ശബ്ദമലിനീകരണം തടയാൻ വിപുലമായ പദ്ധതിയുമായി അബൂദബി

അബൂദബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത്തിലാണ് ശബ്ദമലനീകരണം തടയാൻ പദ്ധതി ആവിഷ്‌കരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 July 2024 5:30 PM GMT

Abu Dhabi plans to curb noise pollution
X

അബൂദബിയിൽ ശബ്ദമലിനീകരണം തടയാൻ വിപുലമായ പദ്ധതി. ശബ്ദമലിനീകരണത്തിന്റെ സ്രോതസ് കണ്ടെത്താനും അവ താമസമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കാനും പ്രത്യേക സമിതിക്ക് രൂപം നൽകി. അബൂദബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത്തിലാണ് അബൂദബിയിൽ ശബ്ദമലനീകരണം തടയാൻ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ശാസ്ത്രീയ പഠനങ്ങളുടെ സഹായത്തോടെയാണ് ഓരോ മേഖലയിലും ശബ്ദമലിനീകരണം എത്രത്തോളം ബാധിച്ചുവെന്ന് കണ്ടെത്തുക. ഇതിനായി പ്രത്യേക 'നോയ്‌സ് കമ്മിറ്റിക്കും' രൂപം നൽകിയിട്ടുണ്ട്. അബൂദബിയിലെ 10 സർക്കാർ സ്ഥാപനങ്ങൾ ഉൾകൊള്ളുന്നതാണ് സമിതി.

ശബ്ദമലിനീകരണം തടയുന്നതിന് ഭാവിയിൽ എടുക്കേണ്ട മുൻകരുതലുകൾ, മാനദണ്ഡങ്ങൾ എന്നിവക്ക് രൂപം നൽകുകയാണ് സമിതിയുടെ ലക്ഷ്യം. ഓരോ സ്ഥാപനവും പ്രവർത്തിക്കുന്ന മേഖലയിലെ ശബ്ദം ലഘൂകരിക്കാൻ സഹായിക്കുന്നതിനുള്ള പദ്ധതികൾ കണ്ടെത്താൻ നോയ്‌സ് പ്രോജക്ടിൻറെ കണ്ടെത്തലുകൾ കമ്മിറ്റി ഉപയോഗപ്പെടുത്തും. ഇതോടൊപ്പം ശബ്ദമലിനീകരണം ഇല്ലാത്ത ഭാവി രൂപപ്പെടുത്താനുള്ള പദ്ധതികളും രൂപപ്പെടുത്തും.

TAGS :

Next Story