Quantcast

ഡെലിവെറി ബൈക്ക് ​റൈഡർമാർക്ക്​ നിയന്ത്രണം ഏർപ്പെടുത്തി അബൂദബി

പ്രധാന പാതകളിലെ വേഗതയേറിയ ഇടതു ലൈനുകൾ ഉപയോഗിക്കുന്നതിൽ നിന്ന്​ ബൈക്ക്​ റൈഡർമാര്‍ക്ക് പൂർണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-06-19 19:35:48.0

Published:

19 Jun 2023 6:47 PM GMT

Abu Dhabi ,new road rules, delivery bike riders
X

പ്രധാന പാതകളിൽ ഡെലിവെറി ബൈക്ക് ​റൈഡർമാർക്ക്​ നിയന്ത്രണം ഏർപ്പെടുത്തി അബൂദബി അധികൃതർ. പ്രധാനപാതകളിൽ വലത്തേ അറ്റത്തുള്ള ലൈനുകളിൽ മാത്രമായി ഡെലിവെറി ബൈക്ക് റൈഡര്‍മാരുടെ സഞ്ചാരം പരിമിതപ്പെടുത്തിയിട്ടുണ്ട്. ബൈക്ക്​ റൈഡർമാരുടെ വേഗപരിധിയിലും കുറവ്​ വരുത്തിയിട്ടുണ്ട്​.

പ്രധാന പാതകളിലെ വേഗതയേറിയ ഇടതു ലൈനുകൾ ഉപയോഗിക്കുന്നതിൽ നിന്ന്​ ബൈക്ക്​ റൈഡർമാര്‍ക്ക് പൂർണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനഹൈവേകളിലും എക്‌സ്പ്രസ് വേയിലും വേഗപരിധി പാലിക്കാൻ ​ബൈക്ക്​ റൈഡർമാർ തയാറാകണമെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തിലെറോഡുകളിൽ 60 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ് വേഗപരിധി.

മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗപരിധി നിര്‍ണയിച്ച നാലു വരെ ലൈനുകളുള്ള പ്രധാന പാതകളിലൂടെ യാത്ര ചെയ്യു​മ്പോൾ വലത്തേ അറ്റത്തുള്ള രണ്ടാമത്തെ ട്രാക്ക് ​വേണം ഉപയോഗിക്കാൻ. അഞ്ച് ലെയിനുകള്‍ ഉള്ള റോഡാണെങ്കില്‍ വലത്തേ അറ്റത്ത് നിന്ന് മൂന്നാമത്തെ ട്രാക്കും ഉപയോഗിക്കാം. അബൂദബി ഗതാഗത വകുപ്പ്​, സംയോജിതഗതാഗത കേന്ദ്രം, അബൂദബി പൊലീസ്​, ആരോഗ്യവകുപ്പ്​ എന്നിവ ഉൾപ്പെട്ട ഗതാഗതസുരക്ഷാ സംയുക്ത സമിതിയുടേതാണ് തീരുമാനം.

ഡെലിവെറി ബൈക്ക് റൈഡര്‍മാരുടെ അപകടകരമായ യാ​ത്രാരീതിയാണ്​ നിയന്ത്രണം കൊണ്ടുവരാൻ കാരണം. ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുന്ന ഡെലിവെറി റൈഡർമാർ പാലിക്കേണ്ട എട്ട് സുരക്ഷാ മുന്‍കരുതലുകൾ അടുത്തിടെ അബൂദബി പൊലീസ്​ മുന്നോട്ടു വെച്ചിരുന്നു. ബൈക്ക്​ റൈഡർമാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ അബൂദബിയിൽ വർധിക്കുകയാണ്​. മറ്റു വാഹനങ്ങളുമായിസുരക്ഷിത അകലം പാലിക്കാത്തതും പൊടുന്നനെയുള്ള ലെയിൻ മാറ്റവുമാണ്​ ബൈക്ക്​ റൈഡർമാർ അപകടത്തിൽപെടുന്ന സാഹചര്യം രൂപപ്പെടുത്തുന്നതെന്ന്​ പൊലീസ്​ വിലയിരുത്തി.ന്നത്.

TAGS :

Next Story