അബൂദബിയിൽ കോവിഡ് ഇളവ്; പരിപാടികൾ പൂർണശേഷിയിൽ നടത്താം
യുഎഇയിൽ കോവിഡ് ബാധ കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ അബൂദബിയിലെ മിക്ക മേഖലകളും പൂർണശേഷയിൽ പ്രവർത്തനസജ്ജമാകും എന്നാണ് പ്രതീക്ഷ.
അബൂദബി: അബൂദബിയിൽ വാണിജ്യ, ടൂറിസം പരിപാടികൾ നൂറുശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അബൂദബി ദേശീയ ദുരന്തനിവരാണ സമിതി അനുമതി നൽകി. യുഎഇയിൽ കോവിഡ് ബാധ കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ അബൂദബിയിലെ മിക്ക മേഖലകളും പൂർണശേഷയിൽ പ്രവർത്തനസജ്ജമാകും എന്നാണ് പ്രതീക്ഷ. ഇതോടൊപ്പം കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ പിസിആർ പരിശോധനയിൽ നെഗറ്റീവ് ആയാൽ ആൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ലഭിക്കുന്ന കാലാവധി 30 ദിവസമായി വർധിപ്പിച്ചു. ഇതുവരെ 14 ദിവസമായിരുന്നു ഇതിന്റെ കാലാവധി. ഗ്രീൻപാസിന് ഇതോടെ മാസത്തിലൊരിക്കൽ പിസിആർ പരിശോധന നടത്തിയാൽ മതിയാകും.
Next Story
Adjust Story Font
16