Quantcast

അബൂദബി-തിരുവനന്തപുരം വിമാനം 52 മണിക്കൂറോളം വൈകുന്നു;യാത്രക്കാർ ദുരിതത്തിൽ

ഇന്നലെ രാത്രി ഒമ്പതിന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് നാളെ രാത്രി 1.30ന് മാത്രമേ പുറപ്പെടൂ.

MediaOne Logo

Web Desk

  • Updated:

    2022-05-27 08:32:28.0

Published:

27 May 2022 8:24 AM GMT

അബൂദബി-തിരുവനന്തപുരം വിമാനം 52 മണിക്കൂറോളം വൈകുന്നു;യാത്രക്കാർ ദുരിതത്തിൽ
X

അബൂദബി: അബൂദബി വിമാനത്താവളത്തിൽ നിന്ന്​ ​വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്​ വിമാനം വൈകുന്നു. ഇന്നലെ രാത്രി 11.40ന്​ തിരുവനന്തപുരത്തേക്ക്​​ പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്​. നാളെ (ശനിയാഴ്ച) പുലർച്ച 1.45ന്​ പുറപ്പെടും എന്നാണ്​ ഒടുവിൽ അറിയിച്ചിരിക്കുന്നവർ. പ്രായമായവർ അടക്കം 150ഓളം യാത്രക്കാർ വിമാനത്താവളത്തിനകത്തും പുറത്തുമായി ദുരിതത്തലാണ്​.

വ്യാഴാഴ്ച രാത്രി ഒമ്പത്​ മണിക്കായിരുന്നു വിമാനം ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്​. എന്നാൽ, 11.40ലേക്ക്​ സമയം മാറ്റിയതായി ഒരു ദിവസം മുൻപ്​ മെസേജ്​ വന്നു. ഇതനുസരിച്ച്​ രാത്രി എട്ട്​ മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തി. എന്നാൽ, ഇവിടെ എത്തിയപ്പോഴാണ്​ സമയം മൂന്ന്​ മണിയിലേക്ക്​ മാറ്റി എന്ന മെസേജ്​ വരുന്നത്​. മണിക്കൂറുകളോളം പുറത്തു നിന്ന ശേഷമാണ്​ യാത്രക്കാർക്ക്​ അകത്ത്​ കയറാൻ കഴിഞ്ഞത്​. ലഗേജ്​ പോയ ശേഷം മൂന്ന്​ മണിയായിട്ടും വിമാനത്തിലേക്ക്​ കയറ്റാത്തത്​ അന്വേഷിച്ചപ്പോൾ എയർ ഇന്ത്യ അധികൃതർ വീണ്ടും കൈമലർത്തുകയായിരുന്നു. ഇതോടെ യാത്രക്കാർ പ്രതിഷധവുമായെത്തി. മറ്റ്​ വിമാനങ്ങളിൽ പോകേണ്ടവരും എത്തിയതോടെ വിമാനത്താവളത്തിനുള്ളിൽ തിരക്കായി. ഇതോടെ റെസിഡന്‍റ്​ വിസക്കാരെ പുറത്തിറക്കി. അവരിൽ ചിലരെ ഹോട്ടലിലേക്ക്​ മാറ്റിയതായാണ്​ വിവരം.

എന്നാൽ, 60ഓളം സന്ദർശക വിസക്കാർ ഇപ്പോഴും വിമാനത്താവളത്തിനുള്ളിലാണ്​. രാത്രി മുഴുവൻ കസേരയിൽ ഇരുന്ന്​ ഉറങ്ങിയ ഇവരെ ഇപ്പോൾ ലോഞ്ചിലേക്ക്​ മാറ്റിയിട്ടുണ്ട്​. ആദ്യം വെള്ളം പോലും കിട്ടിയിരുന്നില്ല. ഇപ്പോൾ ഭക്ഷണം നൽകിയിട്ടുണ്ട്​. വെള്ളിയാഴ്ച രാത്രി 7.45ന്​ പുറപ്പെടും എന്നായിരുന്നു പിന്നീട്​ അറിയിച്ചത്​. എന്നാൽ, ശനിയാഴ്ച പുലർച്ച 1.30നായിരിക്കും വിമാനം എന്ന്​ കാണിച്ച്​ അൽപം മുൻപ്​ വീണ്ടും മെസേജ്​ വന്നു. മരണം, ചികിത്സ പോലുള്ള ആവശ്യങ്ങൾക്കായി അത്യാവശ്യമായി നാട്ടിലെത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ട്​. പ്രായമായവരും കുഞ്ഞുങ്ങളും ഏറെ ബുദ്ധിമുട്ടി. സാ​ങ്കേതിക പ്രശ്നം എന്നാണ്​ എയർ ഇന്ത്യ അധികൃതർ പറയുന്നത്​. എന്നാൽ, എന്താണ്​ യഥാർഥ പ്രശ്നമെന്ന്​ ഇവർ വ്യക്​തമാക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലും എയർ ഇന്ത്യ എക്സ്പ്​പ്രസ്​ വിമാനങ്ങൾ വൈകിയിരുന്നു.

TAGS :

Next Story