റാസൽഖൈമയിൽ അപകടം: ഇന്ത്യൻ യുവതി മരിച്ചു
രാജസ്ഥാൻ ജയ്പൂർ സ്വദേശിനിയായ രംഗ യോഗിതയാണ് മരിച്ചത്
റാസൽഖൈമ: റാസൽഖൈമയിൽ സന്ദർശനത്തിനത്തെിയ ഇന്ത്യൻ യുവതി ജബൽ ജെയ്‌സിലുണ്ടായ അപകടത്തിൽ ഗുരുതരപരിക്കുകളത്തെുടർന്ന് മരണപ്പെട്ടു. രാജസ്ഥാൻ ജയ്പൂർ സ്വദേശിനിയായ രംഗ യോഗിത (24) ആണ് മരിച്ചത്. കുടുംബാങ്ങളോടൊപ്പം സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയതായിരുന്നു ഇവർ. ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം. നടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച്ച ദുബൈയിൽ സംസ്‌കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ അറിയിച്ചു.
Next Story
Adjust Story Font
16