യുഎഇയിലെ ഹൂതി ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്ക് എതിരെ നടപടി
അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പതിനായിരം ദിർഹം പിഴയീടാക്കുമെന്ന് പ്രോസിക്യൂഷൻ
യുഎഇയിലെ അബൂദബിക്ക് നേരെ വന്ന ഹൂതി മിസൈലുകളെ നേരിടുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ നടപടി. ഇവരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതായി പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു. ഔദ്യോഗിക സ്രോതസുകളിൽ നിന്നല്ലാത്ത ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പതിനായിരം ദിർഹം പിഴയീടാക്കുമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16