Quantcast

വീണ്ടും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ; കോഴിക്കോട് വിമാനം നാല് മണിക്കൂർ വൈകി

ഉദ്യോസ്ഥരുമായി യാത്രക്കാരുടെ വാക്കേറ്റം

MediaOne Logo

Web Desk

  • Published:

    23 May 2023 1:32 AM

Air India Kozhikode flight delayed
X

വീണ്ടും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ. കഴിഞ്ഞദിവസം രാത്രി പത്തിന് ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട വിമാനം നാല് മണിക്കൂറോളം വൈകിയാണ് യാത്ര തിരിച്ചത്. സാങ്കേതിക തകരാറ് മൂലം തിരുച്ചിറപള്ളിയിലേക്ക് പോകേണ്ട വിമാനത്തിലാണ് കോഴിക്കോട് യാത്രക്കാരെ കൊണ്ട്‌പോയത്.

കഴിഞ്ഞദിവസം രാത്രി യു.എ.ഇ സമയം പത്തിന് കോഴിക്കോട്ടേക്ക് പോകേണ്ട ഐഎക്‌സ് 352 വിമാനമാണ് യാത്രക്കാരെ വലച്ചത്. സാങ്കേതിക തകരാറാണ് വിമാനം അനിശ്ചിതമായി വൈകുമെന്ന് അറിയിച്ചതോടെ യാത്രക്കാർ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാത്രി ഒന്നിനാണ് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനം കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടതെന്ന് യാത്രക്കാർ പറഞ്ഞു.

TAGS :

Next Story