അൽജീൽ വിന്റർ ക്യാമ്പ് സമാപിച്ചു

ദുബൈ അൽജീൽ അക്കാദമിക്കു കീഴിൽ രിവാഖ് ഓഷ കൾച്ചറൽ സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച വിന്റർ ക്യാമ്പ് സമാപിച്ചു. ഡിസംബർ 11 ന് ആരംഭിച്ച ക്യാമ്പ് 30ന് മുഹമ്മദ് ഇഖ്ബാൽ വാഫിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി എഫക്ടീവ് പാരന്റിങ് സെഷനോടെയാണ് അവസാനിച്ചത്.
15 ദിവസങ്ങളിലായി ഖുർആൻ, സീറ, പ്രാക്ടിക്കൽ ഫിഖ്ഹ്, മാത്തബിലിറ്റി, അബാക്കസ്, കരാട്ടെ, മാജിക്, ആർട്ട്, കാലിഗ്രഫി, ലൈഫ് സ്കിൽസ് തുടങ്ങി 25 സെഷനുകൾക്ക് പ്രഗൽഭരായ ട്രൈനർമാർ നേതൃത്വം നൽകി.
ആശിഖ് റഹ്മാൻ വാഫി ഉദ്ഘാടനം ചെയ്തു. മാത്ത് ഗുരു സലീം ഫൈസൽ, ജുനൈദ് ഷാ, നാസർ റഹ്മാൻ, നൂർ, മുഹമ്മദ് ഇഖ്ബാൽ വാഫി, അബ്ദുൽ ഹമീദ് വാഫി, നൌഫൽ വാഫി, താജുദ്ദീൻ വാഫി, ഫാഹിമ വഫിയ്യ, ഷൌക്കിയ സഈദ്, ഫാത്തിമ ഫിദ വഫിയ്യ, ടി.എം ജാബിർ വാഫി, സഫ്വാൻ വാഫി, മർയം നുഹ വഫിയ്യ, മുനീർ വാഫി എന്നിവർ ക്ലാസെടുത്തു.
ദുബൈ വാഫി അലുംനിക്കു കീഴിൽ സ്ഥാപിതമായ അൽജീൽ അക്കാദമിയിൽ അഞ്ചു മുതൽ 15 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇസ്ലാമികാധ്യാപനങ്ങളും അറബി ഭാഷാ പരിശീലനവും നൽകി വരുന്നുണ്ട്.
Adjust Story Font
16