Quantcast

ആലുവ സ്വദേശി ഷാർജയിൽ മരിച്ചു

തായിക്കാട്ടുകര ദാറുസ്സലാമിൽ താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ അസീസിൻ്റെ മകൻ അനസാണ് (43) മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-04-27 13:59:39.0

Published:

27 April 2025 7:06 PM IST

ആലുവ സ്വദേശി ഷാർജയിൽ മരിച്ചു
X

ഷാർജ: ആലുവ സ്വദേശി ഷാർജയിൽ മരിച്ചു. തായിക്കാട്ടുകര ദാറുസ്സലാമിൽ താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ അസീസിൻ്റെ മകൻ അനസാണ് (43) മരിച്ചത്. ഞായറാഴ്ച രാവിലെ ഷട്ടിൽ കളിച്ചു വീട്ടിലെത്തിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈ ഇംദാദ് കമ്പനിയിലെ ഐ.ടി ടെക്നീഷ്യനാണ്. കുടുംബത്തോടൊപ്പം ഷാർജയിലാണ് താമസം. ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ്: പരേതയായ നഫീസത്തുൽ മിസിരിയ. ഭാര്യ: അസ്ന മുഹമ്മദ്, മക്കൾ: ഹംദ, ഹമദ്. സഹോദരങ്ങൾ:ആസിഫ് അസീസ്, തഹസീൻ, അസ്മ

TAGS :

Next Story