Quantcast

ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ ആമസോൺ വഴിയെത്തും; പുതിയ പദ്ധതി

ആദ്യഘട്ടം ദുബൈ നഗരത്തിൽ

MediaOne Logo

Web Desk

  • Updated:

    2022-11-23 19:34:05.0

Published:

23 Nov 2022 6:38 PM GMT

ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ ആമസോൺ വഴിയെത്തും; പുതിയ പദ്ധതി
X

അബൂദബി: ഇ-കോമേഴ്സ് ഭീമൻ ആമസോണും ലുലു ഗ്രൂപ്പും കൈകോർക്കുന്നു. ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള ഗ്രോസറി, പഴം, പച്ചക്കറി ഉൽപന്നങ്ങൾ ഇനി ആമസോൺ വഴി ഓർഡർ ചെയ്യാം.

ആദ്യഘട്ടത്തിൽ യു എ ഇയിലാണ് ആമസോൺ വഴി ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കളിൽ എത്തുക. രണ്ടാം ഘട്ടത്തില്‍ മറ്റ് ജി.സി.സി രാജ്യങ്ങള്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കും സഹകരണം വ്യാപിപ്പിക്കും.

അബൂദബി എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്‍റ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറഫയുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ആമസോണ്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്‍റ് റൊണാള്‍ഡോ മോചവറും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. യു.എ.ഇയിൽ ആദ്യഘട്ടത്തില്‍ ദുബൈ മറീന, ബര്‍ഷ, പാം ജുമേറ, അറേബ്യന്‍ റാഞ്ചസ് എന്നീ പ്രദേശങ്ങളിലാണ് ആമസോൺ ഉൽപന്നമെത്തിക്കുക. പിന്നീട് യു.എ.ഇയിലെ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം നല്‍കാനാണ് ആമസോണുമായി സഹകരിക്കുന്നതെന്ന് എം എ യൂസഫലി പറഞ്ഞു.

ലുലു ഗ്രുപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

TAGS :

Next Story