യുഎഇ സൂപ്പർബ്രാൻഡ്സ് പുരസ്കാരം സ്വന്തമാക്കി അറക്കൽ ഗോൾഡ്&ഡയമണ്ട്സ്
പ്രവർത്തനം വിപുലമാക്കുമെന്ന് സംരംഭകർ
യുഎഇയിലെ അറയ്ക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് സൂപ്പർബ്രാൻഡ് അംഗീകാരം. ഫെസ്റ്റിവൽസിറ്റി ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ പുരസ്കാരം കൈമാറി.
ബ്രാൻഡിംഗ് രംഗത്തെ സ്വതന്ത്ര അതോറിറ്റിയായ സൂപ്പർബാൻഡ്സ് ഓർഗനൈസേഷനാണ് യുഎഇയിലെ മികച്ച അംഗീകൃത ബ്രാൻഡുകളിലൊന്നായി അറയ്ക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ തിരഞ്ഞെടുത്തത്. വ്യവസായ പ്രമുഖരും 2,500ലധികം മാർക്കറ്റിംഗ് പ്രൊഫഷ ണലുകളും അടങ്ങുന്ന പാനലാണ് സൂപ്പർബ്രാൻഡ് വിജയികളെ തെരഞ്ഞെടുക്കുക.
അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടർ അഫ്സലിന്റെ നേതൃത്വത്തിൽ സൂപ്പർബ്രാൻഡ് ഓർഗനൈസേഷൻ അധികൃതരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. യുഎഇ, ഇന്ത്യ, മലേഷ്യ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ഈ സ്ഥാപനം 2013 ലാണ് അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
യുഎഇയിൽ ഷാർജ റോള് സ്ക്വയറിലും, സഫാരി മാളിലും പുതിയ ഔട്ട്ലെറ്റുകൾ കൂടി തുറന്ന് പ്രവർത്തനം കൂടുതൽ വ്യാപകമാക്കാനുള്ള തയാറെടുപ്പിലാണിവർ. 2030 ഓടെ 50 സ്റ്റോറുകൾ ആരംഭിക്കുവാൻ പദ്ധതിയുണ്ടെന്നും അറയ്ക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അധികൃതർ പറഞ്ഞു.
Adjust Story Font
16