അറ്റ്‌ലസ് രാമചന്ദ്രന് കോവിഡ് പോസിറ്റീവ്
സംസ്‌കാരചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദുബൈ ജബൽ അലി ശ്മശാനത്തിൽ
- Published:
3 Oct 2022 8:31 AM GMT
ദുബൈ: ഇന്നലെ രാത്രി അന്തരിച്ച വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മൃതദേഹ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്കാരമെന്ന് മകൾ മഞ്ജു രാമചന്ദ്രൻ പറഞ്ഞു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ദുബൈ ജബൽ അലി ശ്മശാനത്തിൽ നടക്കും.
വയറിലെ മുഴയുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് അറ്റ്‌ലസ് രാമചന്ദ്രനെ മൂന്ന് ദിവസം മുൻപ് ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. യു.എ.ഇ.സമയം രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.
വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ.മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മകൻ ശ്രീകാന്ത് യു.എസിലാണ്.
Adjust Story Font
16