പുസ്തകോത്സവത്തിൽ പെൻസിലിൽ തീർത്തൊരു വേറിട്ട സ്റ്റാളുമായി ബഹ്‌റൈൻ
സാംസ്‌കാരിക വകുപ്പ് ജീവനക്കാരന്റേതാണ് ആശയം
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നൂറുകണക്കിന് പെൻസിലുകൾ കൊണ്ട് സ്റ്റാൾ ഒരുക്കി ശ്രദ്ധേയമാവുകയാണ് ബഹ്‌റൈൻ. അക്ഷരമേളയിലെ ഏറ്റവും വ്യത്യസ്തമായ സ്റ്റാളുകളിലൊന്നും ഇതുതന്നെയാണ്.
ബഹ്‌റൈൻ സാംസ്‌കാരിക വകുപ്പിലെ അമ്മാർ എന്ന ഉദ്യോഗസ്ഥനാണ് ഈ ആശയത്തിന് പിന്നിൽ. അദ്ദേഹത്തിന്റെ നിർദേശപ്രകാരം യു.എ.ഇയിലെ ഒരു സ്ഥാപനമാണ് ഈ മാതൃകയിൽ സ്റ്റാളിന്റെ നിർമാണം പൂർത്തിയാക്കിയത്. ഒരു പുസ്തകമേളക്ക് യോജിച്ച ആശയം എന്ന നിലയ്ക്കാണ് ഇത്തരത്തിൽ സ്റ്റാൾ നിർമിക്കാൻ തീരുമാനിച്ചതെന്ന് ബഹ്‌റൈൻ പ്രതിനിധി അബ്ദുല്ല പറഞ്ഞു.
ബഹ്‌റൈനിൽ നിന്നുള്ള നിരവധി സാഹിത്യരചനകളും അപൂർവ പുസ്തകങ്ങളും ഈ സ്റ്റാളിലെത്തിയാൽ വായനക്കാർക്ക് പരിചയപ്പെടാം.
Next Story
Adjust Story Font
16