Quantcast

അബൂദബിയിൽ വൻ ലഹരിമരുന്ന് വേട്ട

ഗുളികകളുടെ മൂല്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    28 Feb 2023 3:22 PM

Drug hunt in Abu Dhabi
X

യു.എ.ഇയിൽ വൻ ലഹരിമരുന്ന് വേട്ട നടത്തി അബൂദബി പൊലീസ്. ഭക്ഷണ ടിന്നുകളിൽ ഒളിപ്പിച്ച 4.5 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് പൊലീസ് പിടിച്ചെടുത്തത്. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഗുളികകളുടെ മൂല്യം ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പിടിച്ചെടുത്ത മയക്കുമരുന്ന് ഗുളികകൾ അയൽ രാജ്യ രാജ്യത്തേക്ക് കടത്താൻ പ്രതി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

ഈ മാസം ആദ്യത്തിലും 31 മില്യൺ ദിർഹം വിലമതിക്കുന്ന 6,20,000 ക്യാപ്റ്റഗൺ ഗുളികകൾ ദുബൈ പൊലീസും പരാജയപ്പെടുത്തിയിരുന്നു. മിഡിൽ ഈസ്റ്റിൽ ഏറ്റവും ആവശ്യക്കാരുള്ള മയക്കുമരുന്നായാണ് ക്യാപ്റ്റഗൺ ഗുളികകൾ വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story