Quantcast

സർക്കാർ ജീവനക്കാർക്ക് ബോണസ്: 15.2 കോടി ദിർഹം അനുവദിച്ച് ദുബൈ

സർക്കാർ​ ജോലിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്​ ബോണസ്​ നിശ്ചയിക്കുക.

MediaOne Logo

Web Desk

  • Published:

    24 Dec 2023 6:10 PM GMT

സർക്കാർ ജീവനക്കാർക്ക് ബോണസ്: 15.2 കോടി ദിർഹം അനുവദിച്ച് ദുബൈ
X

ദുബൈയിൽ സർക്കാർ ജീവനക്കാർക്ക്​ ബോണസ്​ നൽകുന്നതിന്​ 15.2 കോടി ദിർഹം അനുവദിച്ചു. ​ യു.എ.ഇ എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായി ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​​ ഇതു സംബന്ധിച്ച നിർദേശങ്ങൾക്ക്​ അംഗീകരം നൽകിയത്​​.

യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​. സർക്കാർ​ ജോലിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്​ ബോണസ്​ നിശ്ചയിക്കുക.

അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള സർക്കാർ ജീവനക്കാർ​ ബോണസിന്​ അർഹരായിരിക്കും. എമിറേറ്റിലെ ജീവനക്കാർക്കിടയിൽ മത്സരക്ഷമത പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം അവർക്ക്​മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടാണ്​ ബോണസ്​ പ്രഖ്യാപിക്കുന്നതെന്ന്​ മീഡിയ ഓഫീസ്​ അറിയിച്ചു.

TAGS :

Next Story