Quantcast

ദുബൈ ഷിന്ദഗയിൽ ഇനി എളുപ്പം യാത്ര ചെയ്യാം; രണ്ടുപാലങ്ങളും തുരങ്കപ്പാതയും തുറന്നു

പദ്ധതി പൂർണമായും നടപ്പാകുന്നതോടെ മണിക്കൂറിൽ 27,200 വാഹനങ്ങൾക്ക്​ കടന്നുപോകാൻ സാധിക്കും

MediaOne Logo

Web Desk

  • Published:

    3 April 2023 6:15 PM GMT

ദുബൈ ഷിന്ദഗയിൽ ഇനി എളുപ്പം യാത്ര ചെയ്യാം; രണ്ടുപാലങ്ങളും തുരങ്കപ്പാതയും തുറന്നു
X

ദുബൈ: ദുബൈയിലെ രണ്ട്​പാലങ്ങളും ഒരു തുരങ്കപ്പാതയും കൂടി പ്രവർത്തന സജ്ജമായി. ഷിന്ദഗ ഇടനാഴിയിലാണ് ​രണ്ട് പ്രധാന പാലങ്ങളും 2.3 കിലോമീറ്ററിലധികം നീളമുള്ള ഒരു തുരങ്കപ്പാതയും തുറന്നത്​. ഇതോടെ പ്രദേശത്തെ യാത്ര കൂടുതൽ സുഗമമായി.

അൽഖലീജ് സ്ട്രീറ്റിനും ഖാലിദ് ബിൻ വലീദ് റോഡിനും അൽ ഗുബൈബ റോഡിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഫാൽക്കൺ ഇന്റർചേഞ്ച് ഇംപ്രൂവ്‌മെന്‍റ് ​പദ്ധതിയുടെ ഭാഗമായാണ്​ പാലങ്ങളും തുരങ്കപാതയും തുറന്നത്​. പദ്ധതി പൂർണമായും നടപ്പാകുന്നതോടെ മണിക്കൂറിൽ 27,200 വാഹനങ്ങൾക്ക്​ കടന്നുപോകാൻ സാധിക്കും.

അൽഖലീജ് സ്ട്രീറ്റിലെ രണ്ട് പാലങ്ങൾക്ക് 1,825 മീറ്റർ നീളമാണുള്ളത്​. ഓരോന്നിനുംആറ് വരി പാതകളുണ്ട്. ഇരു ദിശകളിലുമായി മണിക്കൂറിൽ 12,000 വാഹനങ്ങൾ സഞ്ചരിക്കാനാകും. ആദ്യത്തെ പാലത്തിന് 750 മീറ്ററും രണ്ടാമത്തേത് 1,075 മീറ്ററും നീളവുമാണുള്ളത്​.

രണ്ട് പാലങ്ങളും വടക്ക് ഭാഗത്ത് നിന്ന് ഇൻഫിനിറ്റി പാലവും അൽ ഷിന്ദഗ ടണലുംമുഖേന ബന്ധിപ്പിച്ചതായിറോഡ്‌ ഗതാഗത അതോറിറ്റി അറിയിച്ചു. തെക്ക് ഭാഗത്ത് ശൈഖ് റാശിദ് റോഡിന്‍റെയും ശൈഖ്​​ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്‍റെയും ജംഗ്ഷനിൽ നിലവിൽ നിർമ്മിക്കുന്ന പാലങ്ങളുമായി ഇവയെ ബന്ധിപ്പിക്കും. അതോടെ ഈ ഭാഗത്തെ ഗതാഗതംവളരെ എളുപ്പമായിത്തീരും.

ഖാലിദ്ബിൻ വലീദ് റോഡിൽ നിന്ന് അൽ മിന സ്ട്രീറ്റിലേക്ക്​ഇടത് ഭാഗത്തേക്ക്​പോകുന്നതിനാണ്​ രണ്ട് വരി തുരങ്കപ്പാത സഹായിക്കുക. 500 മീറ്റർ നീളമുള്ള ഈ തുരങ്കത്തിൽ മണിക്കൂറിൽ 3,200 വാഹനങ്ങൾ വരെ ഉൾക്കൊള്ളാനാകും. ഫാൽക്കൺ ഇന്റർചേഞ്ച്​ നവീകരണം സുഗമമായ ഗതാഗതത്തിന്​ അവസരം ഒരുക്കുമെന്ന്​ ​ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. 530കോടിദിർഹം ചെലവ് പ്രതീക്ഷിക്കുന്നതാണ്​അൽ ഷിന്ദഗ ഇടനാഴിമെച്ചപ്പെടുത്തൽ പദ്ധതി

TAGS :

Next Story