Quantcast

മൂന്നാമത് ബിസിനസ്​ ഡെലിഗേറ്റ്​ മീറ്റ്​ ദുബൈയിൽ; മാധ്യമ പങ്കാളിയായി മീഡിയാവൺ ചാനൽ

ജനുവരി 4 ന് നടക്കുന്ന സംഗമത്തിൽ ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദഗ്ധരുടെ ക്ലാസുകൾ നടക്കും

MediaOne Logo

Web Desk

  • Published:

    21 Dec 2023 7:54 PM GMT

Business delegate meet in Dubai
X

ഖത്തർ ആസ്ഥാനമായ പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പിന്റെ മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റിന് ദുബൈ ഒരുങ്ങുന്നു. ജനുവരി 4 ന് നടക്കുന്ന സംഗമത്തിൽ ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദഗ്ധരുടെ ക്ലാസുകൾ നടക്കും. മീഡിയവൺ ചാനലിനാണ് ബിസിനസ് മീറ്റിന്റെ മാധ്യമ പങ്കാളിത്തം.

വിവിധ ഗൾഫ് രാജ്യങ്ങളിലെ ഉദാരമായ നയങ്ങളും നടപടിക്രമങ്ങളും മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് മുമ്പാകെ പുതിയ ബിസിനസ് സാധ്യതകൾ തുറന്ന സാഹചര്യത്തിൽ കൂടിയാണ് പ്രൊഫഷനൽ ബിസിനസ് ഗ്രൂപ്പിനു ചുവടെ ദുബൈയിൽ ബിസിനസ് ഡെലിഗേറ്റ് മീറ്റ് നടക്കുന്നത്. ഖത്തർ ഉൾപ്പെടെ ജി.സി.സിയിലെ നവീന ബിസിനസ്, നിക്ഷേപ സാധ്യതകളെ കുറിച്ച കൃത്യമായ ഉൾക്കാഴ്ച ലഭിക്കാനുള്ള മികച്ച അവസരം കൂടിയായിരിക്കും ദുബൈ സംഗമം. ബി.എൻ.ഐ ഖത്തർ, അവന്യു പ്രൊഫഷനൽ സർവീസുമായി ചേർന്ന് ജനുവരി നാലിന് ഫ്‌ലോറ ഇൻ ഹോട്ടലിലാണ് സംഗമം നടക്കുക.

കമ്പനി രൂപവത്കരണം, ബിസിനസ് കൺസൾട്ടൻസി, ഡിജിറ്റൽ സൊലൂഷൻസ്, ഓൺ ജോബ് ട്രെയിനിങ്, പി.ആർ.ഒ ആൻഡ് ലീഗൽ സർവീസ് എന്നീ മേഖലകളിൽ പിന്നിട്ട പത്തു വർഷമായി ഖത്തറിൽ സജീവ പ്രവർത്തനം നടത്തുന്ന മുൻനിര സ്ഥാപനം കൂടിയാണ് പ്രഫഷനൽ ബിസിനസ് ഗ്രൂപ്പ്. സാമ്പത്തിക, നിക്ഷേപ മേഖലകളിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ ആയിരിക്കും വിവിധ സെഷനുകളിലെ ക്ലാസുകൾ. ഖത്തറിൽ നൂറ് ശതമാനം സ്വതന്ത്ര ഉടമസ്ഥാവകാശത്തിൽ പുതിയ സംരംഭം ആരംഭിക്കുന്നതിനൊപ്പം നിലവിലെ സ്ഥാപനങ്ങൾ ആ നിലക്ക് മാറ്റിയെടുക്കാനുതകുന്ന സംയശനിവാരണ സെഷനുകളും ദുബൈ സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്

മുൻകൂർ രജിസ്റ്റർ ചെയ്തവർക്കു മാത്രമായിരിക്കും ബിസിനസ് ഡെലിഗേറ്റ് മീറ്റിലേക്ക് പ്രവേശനം. ജനുവരി നാലിന്റെ ബിസിനസ് ഡെലിഗേറ്റ് സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് Bdmpbg.com എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയതായും ബന്ധപ്പെട്ടവർ അറിയിച്ചു

TAGS :

Next Story