Quantcast

ദുബൈയിൽ ബിസിനസ് ഡെലിഗേറ്റ് മീറ്റ്; മാധ്യമപങ്കാളിയായി മീഡിയവൺ

ബിസിനസ് മേഖലയിലെ നൂറുകണക്കിനാളുകളാണ് സംഗമത്തിനെത്തിയത്

MediaOne Logo

Web Desk

  • Published:

    5 Jan 2024 8:22 PM GMT

Business Delegates Meet in Dubai; MediaOne as media partner
X

ഖത്തർ ആസ്ഥാനമായ പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പിന്റെ മൂന്നാമത് ബിസിനസ് ഡെലിഗേറ്റ് മീറ്റ് ദുബൈയിൽ നടന്നു. ബിസിനസ് മേഖലയിലെ നൂറുകണക്കിനാളുകളാണ് സംഗമത്തിനെത്തിയത്. ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദഗ്ധരുടെ മേൽനോട്ടത്തിൽ ആയിരുന്നു ക്ലാസുകൾ.

മീഡിയ വൺ ചാനൽ മാധ്യമ പങ്കാളിത്തം വഹിച്ച ബിസിനസ് ഡെലിഗേറ്റ് മീറ്റ് ദുബൈ എയർപോർട്ട് റോഡിലെ ഫ്‌ലോറ ഇൻ ഹോട്ടലിലാണ് നടന്നത്. വൈകീട്ട് 7 മുതൽ രാത്രി 10 വരെ നീണ്ടുനിന്ന സംഗമത്തിൽ ഗൾഫ് മേഖലയിലെ പുതിയ ബിസിനസ് സാധ്യതകളെ കുറിച്ച വിശദമായ ചർച്ചകൾ നടന്നു. ബി.എൻ.ഐ ഖത്തർ, അവന്യു പ്രൊഫഷനൽ സർവീസുമായി ചേർന്നാണ് ബിസിനസ് ഡെലിഗേറ്റ് മീറ്റ് നടന്നത്. സംഗമത്തിന്റെ ഉദ്ഘാടനം ഫസലുർ റഹ്മാൻ തച്ചറക്കൽ നിർവഹിച്ചു.

പ്രൊഫഷനൽ ബിസിനസ് ഗ്രൂപ്പ് സ്ഥാപകനും എം.ഡിയുമായ അലി ഹസൻ തച്ചറക്കൽ അധ്യക്ഷത വഹിച്ചു. മീഡിയാവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻസ് ഹെഡ് എം.സി.എ നാസർ, മീഡിയാ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, കിൽട്ടൺസ് ഗ്രൂപ്പ് ചെയർമാൻ റിയാസ് കിൽട്ടൺ, അൽവഫാ ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ മുനീർ അൽവഫ എന്നിവർ സംഗമത്തിന് ആശംസ നേർന്നു.

വിവിധ ഗൾഫ് രാജ്യങ്ങളിലെ ഉദാരമായ നയങ്ങളും നടപടിക്രമങ്ങളും മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് മുമ്പാകെ പുതിയ ബിസിനസ് സാധ്യതകളാണ് തുറന്നിരിക്കുന്നതെന്ന് വിഷയം അവതരിപ്പിച്ച സംരംഭകൻ അബ്ദുറഹ്മാൻ സാലിഹ് അൽ അഷ്ഗർ പറഞ്ഞു.ബി..എൻ.ഐ ഖത്തർ നാഷനൽ ഡയരക്ടർ മുഹമ്മദ് ഷബീബ്, സംരംഭകൻ അഹ്മദ് ജുമാ അൽ ജാസിം, സാമ്പത്തിക വിദഗ്ധൻ മുഹമ്മദ് നിസാം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ശാഫി, ശറഫുദ്ദീൻ, ഷഫീഖ് മുഹമ്മദ് എന്നിവരും സംസാരിച്ചു. ആധികാരിക വിവരങ്ങൾ കൃത്യമായി ലഭിച്ചതിന്റെ സംതൃപ്തിയിൽ ആയിരുന്നു സംഗമത്തിനെത്തിയ ബിസിനസ് പ്രതിനിധികൾ.

ഖത്തർ ഉൾപ്പെടെ ജി.സി.സിയിലെ നവീന ബിസിനസ്, നിക്ഷേപ സാധ്യതകളെ കുറിച്ച സംശയ ദുരീകരണത്തിനുള്ള അവസരവും നിരവധി പേർക്ക് പ്രയോജനം ചെയ്തു.ബിസിനസ് സംഗമത്തിന് മുഹമ്മദ് നിസാം സ്വാഗതവും ശിഫ നന്ദിയും പറഞ്ഞു. കമ്പനി രൂപവത്കരണം, ബിസിനസ് കൺസൾട്ടൻസി, ഡിജിറ്റൽ സൊലൂഷൻസ്, ഓൺ ജോബ്‌ട്രെയിനിങ്, പി.ആർ.ഒ ആൻഡ് ലീഗൽ സർവീസ് എന്നീ മേഖലകളിൽ പിന്നിട്ട പത്തു വർഷമായി ഖത്തറിൽ സജീവ പ്രവർത്തനം നടത്തുന്ന മുൻനിര സ്ഥാപനം കൂടിയാണ് പ്രൊഫഷനൽ ബിസിനസ് ഗ്രൂപ്പ്.

TAGS :

Next Story