ഒറ്റക്ക് എയർ അറേബ്യ വിമാനത്തിൽ ഷാർജയിലെത്താം; അനുമതി തേടി കൂടുതൽ മലയാളികൾ
കൊച്ചിയിൽ നിന്നായിരുന്നു ഇരുവിമാനങ്ങളും ഷാർജയിലേക്ക് പറന്നത്.കൂടുതൽ മലയാളികൾ യാത്രാനുമതി തേടിയുള്ള കാത്തിരിപ്പിലാണ്.
ഒരു വിമാനത്തില്‍ ഒരു യാത്രക്കാരന്‍ മാത്രം. അധികൃതരുടെ മുൻകൂർ അനുമതിയോടെ രണ്ട് മലയാളികൾ കൂടി നാട്ടിൽ നിന്നും ഷാർജയിലെത്തി. രണ്ട് വിമാനങ്ങളിലും ഓരോ യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. കൊച്ചിയിൽ നിന്നായിരുന്നു ഇരുവിമാനങ്ങളും ഷാർജയിലേക്ക് പറന്നത്.കൂടുതൽ മലയാളികൾ യാത്രാനുമതി തേടിയുള്ള കാത്തിരിപ്പിലാണ്.
തിരൂര്‍ അല്ലൂര്‍ സ്വദേശി മുഹമ്മദലി തയ്യില്‍, അൽ മദീന ഗ്രൂപ്പിന്‍റെ ഡയറക്ടറും ദുബൈ കെഎംസിസി ട്രഷററുമായ പി.കെ. ഇസ്മായിൽ പൊട്ടങ്കണ്ടി എന്നിവരാണ് ഷാര്‍ജയില്‍ എത്തിയത്. എ.എ.കെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സിഇഒ ആണ് മുഹമ്മദലി തയ്യില്‍ . പാര്‍ട്ട്‌ണര്‍ വിസ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് മുഹമ്മദലി ഷാര്‍ജയില്‍ എത്തിയത്. മട്ടന്നൂർ സ്വദേശി ബിനുവായിരുന്നു മുഹമ്മദലി സഞ്ചരിച്ച എയർ അറേബ്യ വിമാനത്തിലെ പൈലറ്റ് . ഒന്നര ലക്ഷത്തോളം രൂപ വീതമാണ് ടിക്കറ്റിനത്തിൽ ഇരുവർക്കും ചെലവായത്.
Adjust Story Font
16