Quantcast

ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കിയ സംഭവം; യുഎഇയും ഇന്ത്യയും അന്വേഷണം തുടങ്ങി

ഒഴിവായത് രണ്ട് വിമാനാപകടങ്ങളെന്ന് റിപ്പോർട്ടുകൾ

MediaOne Logo

Web Desk

  • Published:

    16 Jan 2022 4:39 PM GMT

ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കിയ സംഭവം; യുഎഇയും ഇന്ത്യയും അന്വേഷണം തുടങ്ങി
X

ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കിയ സംഭവത്തിൽ യുഎഇ ഏവിയേഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ എവിയേഷൻ ഡയറക്ടർ ജനറലും സംഭവത്തിൽ വിശദീകരണം തേടിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കുമുള്ള രണ്ട് വിമാനങ്ങൾ ദുബൈയിൽ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനായിരുന്നു ഈ നടപടിയെന്നും റിപ്പോർട്ടുകളുണ്ട്.

ഈമാസം ഒമ്പതിനാണ് ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സിന്റെ EK524 വിമാനത്തിന്റെ ടേക്ക് ഓഫ് അവസാനനിമിഷം റദ്ദാക്കേണ്ടി വന്നത്. ഇക്കാര്യം എമിറേറ്റ്‌സ് വിമാനകമ്പനി സ്ഥിരീകരിച്ചു. വൻ അപകടങ്ങൾ ഒഴിവാക്കാനാണ് റൺവേയിൽ നിന്ന് പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഇത്തരത്തിൽ വിമാനങ്ങളുടെ ടേക്ക് ഓഫ് അബോർട്ട് ചെയ്യേണ്ടി വരുന്നത്.

അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ യുഎഇ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലേക്കുള്ള രണ്ടുവിമാനങ്ങൾ ഒരേസമയം, റൺവേയിൽ അപകടരമായ വിധത്തിൽ കടന്നുവന്നതാണ് നടപടിക്ക് കാരണമെന്ന് എവിയേഷൻ രംഗത്തെ വെബ്‌സൈറ്റായ ഫ്‌ളൈറ്റ്‌റഡാർ 24 നെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. എമിറേറ്റ്‌സിന്റെ മറ്റൊരു ബോയിങ് 777 വിമാനം ഈസമയം, ബംഗളൂരുവിലേക്ക് പറന്നുപൊങ്ങിയിരുന്നു. നിശ്ചിതസമയത്തിന് മുമ്പേ എ ടി സി നിർദേശത്തിന് കാത്തുനിൽക്കാതെ ഹൈദരാബാദ് വിമാനം കടന്നുവന്നതാണ് സുരക്ഷാഭീഷണി സൃഷ്ടിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണവും എമിറേറ്റ്‌സ് ആരംഭിച്ചിട്ടുണ്ട്. പറന്നുയരാൻ മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിൽ റൺവേയിൽ കുതിക്കുമ്പോഴാണ് ഹൈദരാബാദ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കുന്നത്. ആർക്കും പരിക്കില്ലാതെ സുരക്ഷിതമായി ഈ നടപടി പൂർത്തിയാക്കാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു.

Cancellation of take-off flight from Dubai to Hyderabad; The UAE and India have launched an investigation

TAGS :

Next Story