Quantcast

ദുബൈയിൽ സിബിഎസ്ഇ ഓഫീസ്: പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസം

സിബിഎസ്ഇയുമായി ബന്ധപ്പെട്ട ഏത് നടപടിക്കും ഗൾഫിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സ്‌കൂൾ അധികൃതർക്കും ന്യൂഡൽഹിയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്

MediaOne Logo

Web Desk

  • Updated:

    2023-11-03 18:46:54.0

Published:

3 Nov 2023 5:45 PM GMT

Riti Mitesh Patel and Akshaya Alagappan topped the Central Board of Secondary Education (CBSE) Class 10 examination in Oman
X

ദുബൈയിൽ സിബിഎസ്ഇ ഓഫീസ് ഉടൻ തുറക്കുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രഖ്യാപനം ഗൾഫിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമാകും. ഇന്ത്യക്ക് പുറത്തെ ആദ്യ സിബിഎസ്ഇ ഓഫീസ് ഉടൻ ദുബൈയിൽ തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.

സിബിഎസ്ഇയുമായി ബന്ധപ്പെട്ട ഏത് നടപടിക്കും ഗൾഫിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സ്‌കൂൾ അധികൃതർക്കും ന്യൂഡൽഹിയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. ദുബൈയിൽ സിബിഎസ്ഇ ഓഫീസ് തുറക്കുന്നതോടെ ഇത് ഒഴിവാകുമെന്നാണ് പ്രതീക്ഷ. യുഎഇയിൽ മാത്രം 106 സിബിഎസ്ഇ സ്‌കൂളുണ്ട്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മൂന്നാം വയസ്സു മുതൽ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ എത്തിക്കുന്ന ബാലവാടിക സംവിധാനം മൂന്ന് വർഷത്തിനകം ഇന്ത്യയിൽ പൂർണമായി നടപ്പാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ദുബൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സിബിഎസ്ഇ സ്‌കൂളുകളോടും ബാലവാടിക സംവിധാനത്തിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സർട്ടിഫിക്കറ്റുകളുടെ അംഗീകാരം, തുല്യത സർട്ടിഫിക്കറ്റുകൾ എന്നിവ എളുപ്പത്തിലാക്കാൻ വർക്കിങ് ഗ്രൂപ്പ് പ്രവർത്തിക്കും. അബൂദബിയിൽ ഐഐടി ക്യാംപസ് തുറക്കുന്നത് വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.


CBSE office in Dubai: Relief for non-resident students

TAGS :

Next Story