Quantcast

'കേന്ദ്രത്തിന്റേത് അധികാര ദുർവിനിയോഗം': കെ.സി വേണുഗോപാൽ ഷാർജയിൽ

കേരളത്തിൽ ഇടതു ഭരണകൂടവും ജനവിരുദ്ധ നടപടികൾക്കൊപ്പം മാധ്യമ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള നീക്കങ്ങളാണ്​ നടത്തുന്നതെന്നും വേണുഗോപാൽ

MediaOne Logo

Web Desk

  • Updated:

    2023-03-06 19:23:52.0

Published:

6 March 2023 7:19 PM GMT

Centre misuses the power it holds: Criticizes kc venugopal
X

പാര്‍ലിമെൻറിലും പുറത്തും അഭിപ്രായ സ്വാതന്ത്ര്യം തടയാൻ ആസൂത്രിത നീക്കങ്ങളാണ്​ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന്​ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ഷാർജയിൽ 'സമകാലീന ഇന്ത്യയും പ്രവാസവും' എന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം പോലും അവഗണിച്ച്​ പ്രതിപക്ഷ കക്ഷികളെയും മാധ്യമ സ്​ഥാപനങ്ങളെയും വേട്ടയാടുകയാണ്​ കേന്ദ്രസർക്കാർ. ബിജെപിക്ക്​ പാര്‍ട്ടിയും ചിഹ്നനവും പതിച്ച് കൊടുക്കുന്ന എജന്‍സിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും മാറി. എൻഫോഴ്​സ്​മെൻറ്​ ഏജൻസിയെ ഭരണകൂടം പൂർണമായും ദുരുപയോഗം ചെയ്യുകയാണ്". വേണുഗോപാൽ കുറ്റപ്പെടുത്തി.

കേരളത്തിൽ ഇടതു ഭരണകൂടവും ജനവിരുദ്ധ നടപടികൾക്കൊപ്പം മാധ്യമ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള നീക്കങ്ങളാണ്​ നടത്തുന്നതെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.

ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരില്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ എം എല്‍ എ- എ പി അനില്‍കുമാര്‍, ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ജാബിര്‍, വൈസ് പ്രസിഡണ്ട് ടി എ രവീന്ദ്രന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ എ റഹിം, കെ എം സി സി യുഎഇ പ്രസിഡണ്ട് ഡോ. പൂത്തൂര്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

TAGS :

Next Story