യു.എ.ഇയിൽ വീണ്ടും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
യു.എ.ഇയിൽ വീണ്ടും ശക്തമായി മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അൽഐൻ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിലാണ് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പലയിടത്തും റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പല എമിറേറ്റുകളിലും ലഭിച്ച റെക്കോഡ് മഴയിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്, പ്രത്യേകിച്ച് ഫുജൈറയിൽ. നിരവധിപേർക്ക് ജീവൻ തന്നെ നാഷ്ടപ്പെടുകയും ചെയ്തിരുന്നു.
രക്ഷാപ്രവർത്തകർക്ക് പുറമേ, വിവിധ സന്നദ്ധസംഘങ്ങളുടെയും മറ്റും നേതൃത്വത്തിലാണ് ഫുജൈറയിൽ ശുചീകരണ-രക്ഷാപ്രവർത്തനങ്ങൾ നടന്നിരുന്നത്. സംഭവിച്ച നാശനഷ്ടങ്ങൾ കണക്കാക്കാൻ പ്രത്യേക സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16