കുട്ടികളുടെ സുരക്ഷ അധ്യാപകരുടെ ചുമതല; പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച് യു.എ.ഇ
വിദ്യഭ്യാസ മന്ത്രാലയമാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്
യുഎഇയിൽ കുട്ടികളുടെ സുരക്ഷയും അധ്യാപകരുടെ ചുമതലയും വിശദമാക്കുന്ന പെരുമാറ്റച്ചട്ടം പുതുക്കി. കാമ്പസുകളിലെ ധാർമിക സാഹചര്യം മെച്ചപ്പടുത്തുന്നതിൽ ഊന്നിയുള്ളതാണ് പുതിയ പെരുമാറ്റച്ചട്ടം. രാജ്യത്തെ എല്ലാ സ്കൂളുകൾക്കും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
കുട്ടികളെ എല്ലാതരം ചൂഷണങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും സംരക്ഷിച്ച്പരിപാലിക്കേണ്ട ചുമതല അധ്യാപകർക്കുണ്ടെന്ന് ഓർമപ്പെടുത്തിയാണ് പെരുമാറ്റചട്ടം പുറത്തിറക്കിയത്. അധ്യാപകർക്ക്പുറമെ മറ്റു ജീവനക്കാർ പാലിക്കേണ്ട മാര്യാദകളും സ്വഭാവഗുണങ്ങളും മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർ ജോലിസ്ഥലത്തെ സാംസ്കാരികവും മതപരവും വംശീയവുമായ വൈവിധ്യത്തെ മാനിക്കണം. സഹപ്രവർത്തകരോട്ഏതെങ്കിലും തരത്തിലുള്ള അവഗണനയോ വിവേചനമോ പുലർത്താൻ പാടില്ലെന്നും ചട്ടം നിഷ്കർഷിച്ചിട്ടുണ്ട്.
സ്കൂളിൽ പുകവലിക്കുകയോ മറ്റേതെങ്കിലും ലഹരി ഉൽപന്നങ്ങളുടെ സ്വാധീനത്തിലോ ആരും പെടാൻ പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു. എല്ലാ ജീവനക്കാരും യു.എ.ഇയുടെ സാംസ്കാരിക പാരമ്പര്യത്തെ മാനിച്ച വസ്ത്രധാരണം പാലിക്കണം. അധ്യാപകരും ജീവനക്കാരും പാലിക്കേണ്ട മൂല്യങ്ങളുടെ ചട്ടക്കൂടാണ് രൂപപ്പെടുത്തിയതെന്ന് വിദ്യഭ്യാസ മന്ത്രി ഡോ. അഹമ്മദ്അൽ ഫലാസി പറഞ്ഞു. മന്ത്രാലയം അംഗീകരിച്ച കരിക്കുലം അനുസരിച്ച് പ്രവർത്തിക്കുന്ന എല്ലാ പൊതു-സ്വകാര്യ സ്കൂളുകൾക്കും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും നിയമം അനുസരിക്കേണ്ടതുണ്ട്. യുവാക്കൾക്ക് നല്ല മാതൃകകളാകാൻ അധ്യാപകരെ സഹായിക്കുന്നതാണ് മന്ത്രാലയം രൂപപ്പെടുത്തിയ പെരുമാറ്റച്ചട്ടം.
Adjust Story Font
16