മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം: പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ
നിക്ഷേപക സംഗമങ്ങൾക്കപ്പുറം ദുബൈയിൽ പൊതുപരിപാടി വേണ്ടെന്നു വെച്ചത് സാധാരണ പ്രവാസികൾക്ക് തിരിച്ചടിയാണ്.
രണ്ടു വർഷത്തിനിപ്പുറം വീണ്ടും ദുബൈയിൽ എത്തിയ മുഖ്യമന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച് മലയാളി പ്രവാസികൾ. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയ ആയിരക്കണക്കിന് മലയാളികളുടെ പുനരധിവാസം സംബന്ധിച്ച് ഇനിയും നടപടി ഉണ്ടായിട്ടില്ല. അതേസമയം, നിക്ഷേപക സംഗമങ്ങൾക്കപ്പുറം ദുബൈയിൽ പൊതുപരിപാടി വേണ്ടെന്നു വെച്ചത് സാധാരണ പ്രവാസികൾക്ക് തിരിച്ചടിയാണ്.
കോവിഡ് കാരണം നാട്ടിൽ മടങ്ങിയെത്തിയവരുടെ പുനരധിവാസം, നിർബന്ധിത ക്വാറൻറയിൻ ഉപേക്ഷിക്കൽ, ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് പ്രവാസലോകത്തു നിന്നും ഉയരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്നുള്ള നിസ്സംഗ നിലപാടിൽ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാണ്.
ഭരണാധികാരികളെയും സ്ഥാപന മേധാവികളെയും നേരിൽ കണ്ട് മുഖ്യമന്ത്രി ചർച്ച നടത്തും. അറബ്, മലയാളി നിക്ഷേപകരുടെ സംഗമങ്ങളിലും മുഖ്യമന്ത്രി സംബന്ധിക്കും. മുഖ്യമന്ത്രി മിക്കവാറും ഫെബ്രുവരി അഞ്ചാം തീയതിയോടെ മുഖ്യമന്ത്രി നാട്ടിലേക്ക് തിരിക്കും.
News Summary : CM's visit to UAE: Expatriates hopeful
Adjust Story Font
16