Quantcast

ലബനാനിലെ സംഘര്‍ഷം; ഉത്കണ്ഠ അറിയിച്ച് യു.എ.ഇ

ലബനാന്റെ പരമാധികാരം സംരക്ഷക്കപ്പെടണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    1 Oct 2024 5:00 PM GMT

ലബനാനിലെ സംഘര്‍ഷം; ഉത്കണ്ഠ അറിയിച്ച് യു.എ.ഇ
X

ദുബൈ: ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ. ലബനാന്റെ പരമാധികാരം സംരക്ഷക്കപ്പെടണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ദക്ഷിണ ലബനാനിലെ ഇസ്രായേൽ അധിനിവേശം തുടരുന്ന സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ ഉത്കണ്ഠ അറിയിച്ചത്. ലബനാന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും യുഎഇ വ്യക്തമാക്കി.

പശ്ചിമേഷ്യൻ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ആക്രമണം അവസാനിപ്പിക്കേണ്ടതുണ്ട്. പ്രതിസന്ധി ഘട്ടത്ത് ലബനാനിലെ ജനങ്ങൾക്ക് ശക്തമായ പിന്തുണ ഉറപ്പുനൽകുന്നു. സംഘർഷം ഇല്ലാതാക്കാൻ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണം. സിവിലിയന്മാർക്ക് സംരക്ഷണവും ഉറപ്പുവരുത്തണമെന്നും യുഎഇ ആവശ്യപ്പെട്ടു.

ആക്രമണത്തെ തുടർന്നുണ്ടായ സാഹചര്യം നേരിടാൻ ലബനാൻ ജനതയ്ക്ക് കഴിഞ്ഞ ദിവസം യുഎഇ നൂറു മില്യൺ യു.എസ് ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമായിരുന്നു സഹായം. സെപ്തംബർ 23 മുതൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ 1057 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. മുവ്വായിരത്തോളം പേർക്ക് പരിക്കേറ്റതായും ലബനീസ് ആരോഗ്യമന്ത്രാലയം പറയുന്നു.

TAGS :

Next Story