Quantcast

യു.എ.ഇയിലെ മഴക്കെടുതിയിൽ മരിച്ച ഏഴുപേരിൽ ഇന്ത്യക്കാരില്ലെന്ന് കോൺസുലേറ്റ്

മരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണെന്നാണ് മന്ത്രാലയം അറിയിച്ചത്.

MediaOne Logo

Web Desk

  • Published:

    30 July 2022 5:36 PM GMT

യു.എ.ഇയിലെ മഴക്കെടുതിയിൽ മരിച്ച ഏഴുപേരിൽ ഇന്ത്യക്കാരില്ലെന്ന് കോൺസുലേറ്റ്
X

യു.എ.ഇയിലെ മഴക്കെടുതിയിൽ മരിച്ച ഏഴുപേരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടതായി ഇതുവരെ വിവരമില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ. 7 പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഫുജൈറ, റാസൽഖൈമ, കൽബ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. മരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണെന്നാണ് മന്ത്രാലയം അറിയിച്ചത്.

അപകടത്തിൽപെട്ടവരുടെ മറ്റു വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. മരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെടുന്നതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് വിവിധ പ്രവാസി കൂട്ടായ്മകളും അറിയിച്ചു.

യു എ ഇ ആഭ്യന്തരമന്ത്രാലയം ഫെഡറൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബിഗ്രേഡിയർ ജനറൽ ഡോ. അലി സലീം അൽ തനൂജിയാണ് കാണാതായ ഏഴ് പ്രവാസികളുടെ മൃതദേഹം കണ്ടെത്തിയതായി അറിയിച്ചത്. വെള്ളപൊക്കമുണ്ടായ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിരവധി പേർക്ക് പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ട്.

സ്ഥാപനങ്ങളിലും വാഹനത്തിലും വെള്ളംകയറി നിരവധി പ്രവാസികൾക്ക് കനത്ത സാമ്പത്തിക നഷ്ടവും നേരിട്ടിട്ടുണ്ട്. മലവെള്ളപാച്ചിൽ നാശം വിതച്ച ഫുജൈറ, ഖൊർഫുക്കാൻ, കൽബ മേഖലയിൽ ഇന്നലെ മഴ ശമിച്ചുവെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും വെള്ളകെട്ടുണ്ട്. ഇവിടെങ്ങളിൽ രക്ഷാപ്രവർത്തനവും പുനരധിവാസ നടപടികളും പുരോഗമിക്കുകയാണ്. വെള്ളത്തിൽ കുടുങ്ങിപോയവർക്കായന ഒരുക്കിയ ക്യാമ്പുകളിൽ നിന്ന് 80 ശതമാനം പേരും താമസസ്ഥലത്തേക്കും മറ്റു സുരക്ഷിതകേന്ദ്രങ്ങളിലേക്കും മടങ്ങിയതായി അധികൃതർ അറിയിച്ചു. അടുത്തദിവസങ്ങളിൽ പ്രളയ ബാധിത മേഖല സാധാരണ നില കൈവരിക്കുമെന്നും അധികൃതർ പറഞ്ഞു.

TAGS :

Next Story