Quantcast

കോവിഡ്​: ദുബൈ വിമാനത്താവള ടെര്‍മിനല്‍ വഴി ടിക്കറ്റില്ലാത്തവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന്​ തീരുമാനം

ഡിസംബർ 29നും ജനുവരി എട്ടിനുമിടയിൽ 20 ലക്ഷം യാത്രക്കാരാണ്​ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്

MediaOne Logo

ijas

  • Updated:

    2021-12-30 19:03:16.0

Published:

30 Dec 2021 7:01 PM GMT

കോവിഡ്​: ദുബൈ വിമാനത്താവള ടെര്‍മിനല്‍ വഴി ടിക്കറ്റില്ലാത്തവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന്​ തീരുമാനം
X

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ദുബൈ വിമാനത്താവള ടെർമിനലുകളിൽ ടിക്കറ്റില്ലാത്തവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന്​ തീരുമാനം. യാത്രക്കാരുടെയും ജോലിക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ്​ ​ തീരുമാനം. കോവിഡിന്‍റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് നടപടി.

ഡിസംബർ 29നും ജനുവരി എട്ടിനുമിടയിൽ 20 ലക്ഷം യാത്രക്കാരാണ്​ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്​. ഓരോ ദിവസവും 1,78,000​ യാത്രക്കാർ ശരാശരി എത്തിച്ചേരും. ഈ സാഹചര്യം​ പരിഗണിച്ച്​ വിമാനത്താവളത്തിൽ പരമാവധി തിരക്ക് കുറക്കുന്നതിനാണ്​ ടിക്കറ്റില്ലാത്തവരുടെ പ്രവേശനം വിലക്കിയിരിക്കുന്നത്​.

യാത്രക്കാരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും എപ്പോഴും ഉപദേശിക്കുന്നത് വിമാനത്താവളത്തിൽ വരുന്നതിനുപകരം വീട്ടിലിരുന്ന് യാത്ര പറയണമെന്നാണെന്നും പകർച്ചവ്യാധിയുടെ സാഹചര്യവും തിരക്കേറിയ അവധിക്കാലവും കണക്കിലെടുക്കുമ്പോൾ ഇത് ഇപ്പോൾ കൂടുതൽ പ്രധാനമാണെന്നും വിമാനത്താവളം ടെർമിനൽ ഓപറേഷൻസ്​ വൈസ്​ പ്രസിഡന്‍റ്​ ഈസ അൽ ശംസി പറഞ്ഞു. വിമാനത്താവളത്തിന്​ അകത്തും പുറത്തും ആൾകൂട്ടം ഉണ്ടാകുന്നത്​ ഒഴിവാക്കാൻ അടുത്ത 10 ദിവസം എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി പത്തോടെയാണ് ​യാത്രാ സീസൺ അവസാനിക്കുന്നത്​.

TAGS :

Next Story